സി പി ഐ എം പ്രവർത്തകരുടെ വീടിന് നേരേ ആർ എസ് എസ് ആക്രമണം; അമ്മയ്ക്കും സഹോദരനും പരിക്ക്

സി പി ഐ എം പ്രവർത്തകൻ വിനീതിന്റെ വീടിന്റെ ജനൽചില്ലുകളും ഫർണിച്ചറുകളും അക്രമി സംഘം തകർത്തു. കണ്ണൂർ മട്ടന്നൂർ ഇടവേലിയിൽ സി പി ഐ എം പ്രവർത്തകരുടെ വീടിന് നേരേയായിരുന്നു ആർ എസ് എസ് ആക്രമണം.
വിനീതിന്റെ അമ്മ സരോജിനി, സഹോദരൻ ശരത് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ എസ് എസ് പ്രവർത്തകരായ സുജിതൻ,സവിതൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha






















