Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വി.എം സുധീരന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോള്‍ ഇന്ദിരാഭവനിലെ വെള്ളക്കരവും വൈദ്യുതി ചാര്‍ജ്ജും പോലും അടയ്ക്കാനാകാതെ കെ.പി.സി.സി കുത്തുപാളയെടുത്തിരുന്നു; എം.എം ഹസന്‍ വന്നതോടെ കോണ്‍ഗ്രസ് കടക്കെണിയില്‍ നിന്ന് കരകയറി

23 APRIL 2018 03:30 PM IST
മലയാളി വാര്‍ത്ത

കുലംകുത്തി സി.പി.എമ്മിന്റെ ഔദ്യോഗിക നിഘണ്ടുവിലെ പദമാണെങ്കിലും അത് അര്‍ത്ഥമാക്കിയത് വി.എം സുധീരനാണ്. അദ്ദേഹം ആദര്‍ശ ധീരത വിളമ്പി അധ്യക്ഷനായി വാണ കാലത്ത് കെ.പി.സി.സി മുടിഞ്ഞ് കുത്തുപാളയെടുത്തു. ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്ക് ശംമ്പളമില്ല, വെള്ളക്കരവും വൈദ്യുതി ചാര്‍ജ്ജും കുടിശിഖയായി, പാര്‍ട്ടി മുഖപത്രമായ വീക്ഷണവും ചാനലായ ജയ്ഹിന്ദും ദുരവസ്ഥയിലായി. ശംമ്പളം പോലുമില്ലാതെ ജീവനക്കാര്‍ നെട്ടോട്ടമോടി. രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ രണ്ട് കോടിയുടെ ജപ്തി നടപടി നേരിട്ടു. അങ്ങനെ സര്‍വത്ര സാമ്പത്തിക പ്രതിസന്ധിയിലായി. പാര്‍ട്ടിയെ സഹായിച്ചിരുന്ന ബാര്‍ മുതലാളിമാരുടെ കടയ്ക്കല്‍ ഉമ്മന്‍ചാണ്ടി കത്തിവയ്ക്കാന്‍ പ്രധാന കാരണം സുധീരന്റെ മദ്യവിരുദ്ധനയമായിരുന്നു.

സുധീരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്കോ സ്ഥിരം എത്തുന്ന പ്രവര്‍ത്തകര്‍ക്കോ അവിടേക്ക് വരാന്‍ താല്‍പര്യമേ ഇല്ലായിരുന്നു. അതിനിടെ സുധീരന്‍ ഒരു യാത്രകൂടി നടത്തിയതോടെ കെ.പി.സി.സിയുടെ ട്രഷറി കാലിയായി. ഹസന്‍ കെ.പി.സി.സി പ്രസിഡന്റായി എത്തിയപ്പോള്‍ ഖജനാവില്‍ അഞ്ചിന്റെ നയാ പൈസയില്ലായിരുന്നു. ഗള്‍ഫില്‍ ഉള്ള ബന്ധം ഉപയോഗിച്ച് ഹസന്‍ ഫണ്ട് സംഘടിപ്പിച്ചു. അപ്പോഴേക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് എത്തി. പ്രചരണത്തിന് പോയിട്ട് പ്രവര്‍ത്തകരുടെ വട്ടച്ചെലവിനുള്ള പണം കണ്ടെത്താനാവാത്ത സ്ഥിതി. വീണ്ടും ഹസന്‍ കളത്തിലിറങ്ങി. ഫണ്ട് ശേഖരണം ലക്ഷ്യമിട്ട് ജനമോചന യാത്ര നടത്താന്‍ തീരുമാനിച്ചു. താഴേ തട്ടില്‍ നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം. രണ്ടും ഏതാണ്ട് ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. കടക്കെണിയില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് കരകയറി.

അധികാരം കയ്യിലില്ലാത്തതിനാല്‍ ആരുടെയും മുന്നില്‍ കൈനീട്ടാനൊക്കില്ലെന്ന് അറിയാമായിരുന്നു. അതിനാല്‍ പാര്‍ട്ടിയെ ശക്തമാക്കുന്ന രീതിയിലുള്ള പ്രായോഗിക സമീപനമാണ് ഹസന്‍ സ്വീകരിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസിന് ഇരുപത്തയ്യായിരം ബൂത്ത് കമ്മിറ്റികളാണുള്ളത്. ഓരോ ബൂത്തും അന്‍പതിനായിരം വീതം ഫണ്ട് സ്വരൂപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അംഗീകരിക്കാത്ത ബൂത്തുകള്‍ പിരിച്ചുവിടുമെന്നും താക്കീത് നല്‍കി. അതോടെ പ്രവര്‍ത്തകര്‍ ഉഷാറായി.

ഒരു ബൂത്തിലെ അന്‍പതിനായിരം രൂപയില്‍ നിന്ന് പതിനയ്യായിരം രൂപ കെ.പി.സി.സിക്കും പതിനയ്യായിരം രൂപ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്ക് പതിനായിരം രൂപയും ബാക്കി പതിനായിരം രൂപ ബൂത്തുകമ്മിറ്റികള്‍ക്കും നല്‍കി. കെ.പി.സി.സിക്ക് മൊത്തം മൂന്ന് കോടി 75 ലക്ഷം രൂപ കിട്ടി. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആശ്വാസമായി. എന്നാല്‍ ജനമോചന യാത്രകഴിഞ്ഞ് വരുമ്പോഴേക്കും ഹസനെ കാത്തിരിക്കുന്നത് യു.ഡി.എഫ് കണ്‍വീനറുടെ കസേരയായിരിക്കുമെന്നറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (11 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (19 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (24 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (51 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends