കല്ലാർകുട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രദേശങ്ങളുടെ വികസനത്തിനും മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഇത്

കല്ലാർകൂട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതി ഈ മാസത്തിൽ തുടക്കമാവും വൈദ്യുതി വകുപ്പ് പെഡൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും കല്ലാർകൂട്ടി കത്തിപ്പാറ പനം കൂട്ടി പ്രദേശങ്ങളുടെ വികസനത്തിനും ഈ പദ്ധതി മുതൽക്കൂട്ടാവും. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഒരു വിനോദ പ്രദേശമാണ് കല്ലാർ കൂട്ടി ഡാം, എന്നാൽ പല അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് ഇപ്പോൾ ഇവിടെ ഉണ്ട്.

മാട്ടുപ്പെട്ടി ചെങ്കുളം ഡാമുകൾക്കു പുറമേയാണ് വൈദ്യുതീ വകുപ്പ് കല്ലാർകൂട്ടി അണക്കെട്ടിലും ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ട് സർവ്വീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ പെഡൽ ബോട്ടുകളാണ് ഇറക്കുന്നത്.എറെ താമസിയാതെ തന്നെ രണ്ടു സ്പീഡ് ബോ'ട്ടുകൾ കൂടി എത്തും. ഇതിനോടകം നാല് പെഡൽ ബോട്ടുകൾ എത്തിയിട്ടുണ്ട് അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാർകൂട്ടി കത്തിപ്പാറ പനംകൂടി പ്രദേശങ്ങൾ ടൂറിസം പദ്ധതി യാഥാർത്യമാവുന്നതോടെ അടിസ്ഥാന വികസന നേട്ടം കൈവരിക്കുമെന്ന് നാട്ടുകാർ പറയുന്നു.

മൂന്നാർ ഇടുക്കി മേഖലകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും പദ്ധതി ഏറെ പ്രയോജനമാകും. അടിമാലി,വെള്ളത്തൂവൽ രാജാക്കാട് പൂപ്പാറ പ്രദേശങ്ങളിലേക്കുള്ള യാത്രയും കല്ലാർകൂട്ടി വഴിയായതിനാൽ വിനോദ സഞ്ചാരികൾക്കു പുറമേ സാധാരണ ജനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണ് നാട്ടുകാരും അധികാരികളും കരുതുന്നത്.
https://www.facebook.com/Malayalivartha






















