Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പി.എസ്.സി അംഗവും മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുടെ ഭാര്യയുമായ ആര്‍ പാര്‍വതി ദേവി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് വിവാദമാകുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല

23 APRIL 2018 04:49 PM IST
മലയാളി വാര്‍ത്ത

കേരള പി എസ് സി അംഗവും മുന്‍ എം എല്‍ എ, വി. ശിവന്‍കുട്ടിയുടെ ഭാര്യയുമായ പാര്‍വതി സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത് വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പക്ഷെ കേരള ചരിത്രത്തിലാദ്യമാണ് ഒരു പി.എസ്.സി അംഗം ഏതെങ്കിലുമൊരു രാഷ്ടീയ പാര്‍ട്ടിയുടെ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അത് തന്നെ ഒരു ആഘോഷമാക്കാനാണ് മുന്‍ എം.എല്‍.എ ശ്രമിച്ചതെന്ന് ഫോട്ടോ കണ്ടാല്‍ ബോധ്യമാകും (പുള്ളിക്കാരിക്കിട്ട് പണി കൊടുത്തതാണെന്ന് സംശയിക്കുന്നവരും ഇല്ലാതില്ല)

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി യുടെ ഒരംഗം ഇത്തരത്തില്‍ പാര്‍ട്ടി വേദിയില്‍ നിലവിലെ നിയമങ്ങളെ ധിക്കരിച്ച് അഹങ്കാരത്തോടെ പങ്കെടുക്കുമ്പോള്‍ ആ യോഗത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നു എന്നത് ഇതിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.
പി.എശ്.സി മെമ്പറന്മാരായിരുന്നവരെ നിലവിലെ നിയമമനുസരിച്ച് മറ്റൊരു പദവിയിലേക്കും പിന്നീട് നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടില്ല. അതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഈ പദവിയിലിരിക്കുന്നവര്‍ പദവി ദുരുപയോഗം ചെയ്യാനുള്ള അവസരം ഇല്ലാതാക്കുക എന്നുകൂടിയാണ്.

പി.എസ്.സി അംഗങ്ങള്‍ ഇന്റര്‍വ്യൂ നടത്തി നിയമനം ലഭിക്കുന്ന സര്‍ക്കാര്‍ അദ്ധ്യാപകരും ജീവനക്കാരും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗങ്ങളാകാന്‍ പാടില്ല. പക്ഷെ ഇവിടെ വേലി തന്നെ വിളവുതിന്നുന്നു. ഇനി ഈ പദവി മടുത്ത് രാഷ്ട്രീയരംഗത്ത് മടങ്ങിയെത്തി മറ്റു പാര്‍ട്ടി സ്ഥാനങ്ങള്‍ നേടാന്‍ നേതാക്കളുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള 'സ്ഥാനത്യാഗത്തിനാണ് ' ഈ നാടകമെങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതിയല്ലോ! ജടഇ പോലുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയെന്തിന്?

മറ്റൊരു ചോദ്യം. വരാനിരിക്കുന്ന കെ.പി.സി.സി.യോഗത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അഡ്വ: കെ. മോഹന്‍കുമാര്‍ പങ്കെടുത്താല്‍ സര്‍ക്കാരിനെന്തു ചെയ്യാനാവും ? (അദ്ദേഹത്തേയും സഖാവ് പാര്‍വ്വതിയെയും താരതമ്യം ചെയ്യാനുള്ള മൗഢ്യമൊന്നും എനിക്കില്ല. മാത്രമല്ല ഇരിക്കുന്ന പദവിയോട് സത്യസന്ധത കാണിക്കുന്ന കാര്യത്തില്‍ മോഹന്‍കുമാറിനെ ചെറുതായി കാണാനും ഞാന്‍ ആളല്ല.)

കൂടുതലൊന്നും പറയാനില്ല. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.... നിലവിലെ നിയമമനുസരിച്ച് പി.എസ്.സി അംഗങ്ങളെ പുറത്താക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഭരണഘടനയുടെ അൃശേരഹല 317 അനുസരിച്ച് നടപടി ക്രമങ്ങള്‍ നിരവധിയാണ്. പല കോടതിവിധികളും ഇതിനു പിന്തുണയായുണ്ട്. ഈ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഇത്തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജടഇ അംഗത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.

അടിയന്തിരമായി മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ഇവരോട് പി.എസ്.സി അംഗത്വം ഒഴിയാന്‍ ആവശ്യപ്പെടണം. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ബലത്തോടെയാണ് ഈ നടപടിയെന്ന് പൊതുസമൂഹം വിലയിരുത്തും.നിയമസഭയിലെ സ്പീക്കറുടെ ഡയസ് തകര്‍ത്ത കേസ്സ് പിന്‍വലിച്ച് രക്ഷപ്പെടാമെങ്കില്‍ ഇതെത്ര നിസ്സാരം എന്ന് തോന്നിയേക്കാം മുന്‍ എം.എല്‍.എ ക്കും കുടുംബത്തിനും. പക്ഷെ ഒന്നേ പറയാനുള്ളൂ; ചെവിയില്‍ നുള്ളിക്കോളൂ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (23 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (50 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends