തൃശ്ശൂർപൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിൾ വെടിക്കെട്ടിനിടെ അപകടം; ആറ് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

തൃശ്ശൂര്‍പൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു .വെടിമരുന്ന് തെറിച്ച് വീണാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എംകെ റോഡിലേക്ക് തീപ്പൊരി തെറിച്ചു വീണതാണ് അപകടകാരണം. സ്‌ഫോടക വ്‌സ്തു പൊട്ടിത്തെറിച്ചതാണെന്നും പറയപ്പെടുന്നു. പൊലീസും ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തമിഴ്‌നാട് പഴനി സ്വദേശി തിരുമലൈ സ്വാമി, കാടാമ്പുഴ വെസ്റ്റ് തുടക്കത്തില്‍ പുന്നപ്പുറത്ത് വീട്ടില്‍ വിജയകുമാര്‍(56) തൃക്കൂര്‍ ചിറമ്മേല്‍ (59) തിരൂര്‍ ചോലയില്‍ കുഞ്ഞുമരക്കാരുടെ മകള്‍ ഹംസ(52) തരൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്(43) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha






















