മൂന്നാറിലെ കയ്യേറ്റമാഫിയയക്ക് കുടപിടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ചു ഇടുക്കി ജില്ലാ കലക്ടര്‍ സമർപ്പിച്ച റിപ്പോർട്ടിൽ 11 മാസമായിട്ടും നടപടികളൊന്നുമില്ല

ഇടുക്കി ജില്ലയിലെ സർക്കാർ ഭൂപ്രദേശങ്ങളിലെ കൈയേറ്റങ്ങൾ, കുടിയേറ്റങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചു ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തിയിരിക്കുന്നത്.
അധികാരത്തില്‍ എത്തിയതിനു പിന്നാലെ ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്മ്മിതപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു സുപ്രധാന ഫയല്‍ വിശ്രമിക്കാൻ തുടങ്ങിയിട്ട് 11 മാസം പിന്നിടുന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട സുപ്രധാന റിപ്പോർട്ടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണെന്നു വിവരാവകാശ നിയമപ്രകാരം വ്യക്തമായിരിക്കുന്നത്.
അധികാര പരിധിയിൽപ്പെടുന്ന സർക്കാർ ഭൂപ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍, കുടിയേറ്റങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങള്‍ എന്നിവ സംബന്ധിച്ചു ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തയ്യാറാക്കിയ റിപ്പോർട്ടാണിത്. മൂന്നാര്‍ കൈയേറ്റം വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മേയ് ഏഴിനു വിളിച്ചു ചേർത്ത് യോഗത്തിലാണു അന്നു സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തയ്യാറാക്കിയ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ റവന്യൂ വകുപ്പിന് സമർപ്പിച്ചത്. ഇതേതുടർന്ന് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ നവംബറില്‍ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു മറുപടി.
തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു വിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകിയപ്പോഴും ഇതേ മറുപടി തന്നെയാണു ലഭിച്ചിരിക്കുന്നത്. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധനയിലായതിനാല്‍ പകര്പ്പ് നല്കാലന്‍ കഴിയില്ലെന്ന് അപേക്ഷകനെ അറിയിച്ചിരുന്നതാണെന്നും ഫയല്‍ ഇപ്പോഴും വകുപ്പില്‍ തിരികെ ലഭിച്ചിട്ടില്ലെന്നുമാണു റവന്യൂ അണ്ടര്‍ സെക്രട്ടറി വിവരാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞ റിപ്പോര്ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയതിനു പിന്നില്‍ ദുരൂഹതകളേറെയുണ്ടെന്നും ആക്ഷേപമുണ്ട്. ദേവികുളം താലൂക്കിലെ കൈയേറ്റവും ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലും വിവാദമായിരുന്നു. കുരിശ് തകര്ക്കയല്‍ വന്‍ വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് തിരുവനന്തപുരത്തു യോഗം വിളിച്ചത്.
https://www.facebook.com/Malayalivartha






















