Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ അമ്മ ചുട്ടുകൊന്ന സംഭവം ഓര്‍മ്മയില്‍ നില്‍ക്കേ പിണറായിയില്‍ നിന്നും മറ്റൊരു അമ്മയുടെ കൊലപാതകം; സമാനതകള്‍ ഇല്ലെങ്കിലും ബന്ധങ്ങളുടെ ആഴം എവിടയോ നഷ്ടമാകുന്നു

25 APRIL 2018 09:16 AM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ജയമോളുടെ പങ്കറിഞ്ഞ് ലോകം മൊത്തം ഞെട്ടിയതാണ്. ഇപ്പോള്‍ പിണറായിയിലാണ് മറ്റൊരു അമ്മ മക്കളെ കൊന്ന് തള്ളിയത്. കഴിഞ്ഞ ജനുവരിയിലാണ് നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി. ജോണിന്റെ മകന്‍ ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത്. അമ്മ ഒറ്റയ്ക്കാണ് കൊല നടത്തിയത്. മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ മൊഴി നല്‍കിയത്. പിന്നീട് ജയമോളെ രക്ഷിച്ചെടുക്കാനുള്ള ശ്രമവും നടന്നു. ജയമോള്‍ക്ക് വിഷാദരോഗമാണെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിന് സമാനമല്ലെങ്കിലും മൂന്ന് മാസത്തിന് ശേഷം പിണറായിയില്‍ മറ്റൊരു അമ്മയുടെ ക്രൂരത പുറത്തായി. പിണറായിയിലെ കൊലപാതകം വെളിച്ചം കാണുന്നത് നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ്. 2012 സെപ്തംബര്‍ ഒന്‍പതിന് പ്രതിയായ സൗമ്യയുടെ മകള്‍ കീര്‍ത്തനയുടേതും കൊലപാതകമായിരുന്നു എന്നാണ് സൗമ്യ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് 2018 ജനുവരി 31ന് കീര്‍ത്തനയുടെ ചേച്ചി ഐശ്വര്യയുടെ മരണം പിന്നാലെ സ്വന്തം പിതാവിനെയും അമ്മയെയും സൗമ്യ വകവരുത്തി. മകളെ കൊലപ്പെടുത്തിയത് അമ്മയും യുവാവുമായുള്ള അവിഹിത ബന്ധം കണ്ടതിനാലാണെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍ .

ദിവസങ്ങളുടെ ഇടവേളകളിലായിരുന്നു ഇത്. എല്ലാവരും മരിച്ചത് സമാന സാഹചര്യത്തില്‍ വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ പൊലീസിനോട് സമ്മതിച്ചു. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയുടെ കുറ്റസമ്മതം.എലിവിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.

മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ കുറ്റസമ്മതം നടത്തി. സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബര്‍ 7 ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകള്‍ ഐശ്വര്യ ,മാര്‍ച്ച് 7 ന് അമ്മ കമല ഏപ്രില്‍ 13 ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.2012ന് ശേഷം ആറ് വര്‍ഷത്തെ ഇടവേള കൊണ്ടാകണം കീര്‍ത്തനയുടെ മരണത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

എന്നാല്‍ ഈ ജനുവരിക്ക് ശേഷം തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടുകാരില്‍ സംശയമുണര്‍ത്തി. സംശയം പൊലീസിനെ അറിയിച്ചു. മാതാപിതാക്കളുടെ മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് കൊടും കൊലപാതകത്തിന്റെ ആദ്യ തുമ്ബ് പുറത്തുവരുന്നത്. ഇരുവരും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെ ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുന്ന സൗമ്യക്ക് ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യമൊഴികള്‍ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് മാതാപിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചു.

വിഷം അകത്ത് ചെന്ന് സമാന സാഹചര്യത്തില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൗമ്യക്ക് കാര്യമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് മനസിലായതോടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകമെന്ന് അടിസ്ഥാന വിവരത്തിനപ്പുറം, എങ്ങനെ ഈ വിഷം സൗമ്യക്ക് ലഭിച്ചു. കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ, എന്തിനു വേണ്ടിയാണ് സൗമ്യ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends