മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം; തുറന്നടിച്ച് ബിനോയ് വിശ്വം; ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിവുണ്ടോ എന്ന് മാണി തെളിയിക്കട്ടെ എന്ന് കാനം; സിപിഐ നേതാക്കളുടെ നിലപാട് തള്ളി കൊടിയേരി

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെഎം മാണിയുടെ പേരില്‍ ഇരു കമ്യുണിസ്റ്റ പാര്‍ട്ടികളുടെയും നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. ചങ്ങന്നൂരില്‍ കെ.എം മാണിയുടെ വോട്ടിനെ ചൊല്ലി എല്‍.ഡി.എഫില്‍ വാക്‌പോര് മുറുകുന്നു എന്നാണ് നേതാക്കളുടെ പരസ്യ പ്രസ്ഥാവനകള്‍ വ്യക്തമാകുന്നത് കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. എല്‍.ഡി.എഫിന്റെ രാഷ്ട്രീയമൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. മാണിയെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല. യു.ഡി.എഫ് മുന്നണിയുടെ നയമാണ് മാണി പിന്തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കാനമാകട്ടെ ചെങ്ങന്നൂരില്‍ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ഇടതു സ്ഥാനാര്‍ത്ഥി ജയിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ചെങ്ങന്നൂരിലെ ഫലം എല്‍.ഡി.എഫിന് അനുകൂലമായിരിക്കും. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കെ.എം മാണിക്ക് കഴിവുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ അദ്ദേഹം തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു.
ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന നേതൃത്വം രാവിലെ രംഗത്തെത്തിയിരുന്നു. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് മുന്നണിയിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയല്ല. എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ് ഇത്തരം തീരുമാനമെടുക്കേണ്ടത്. മുന്നണിയില്‍ ആലോചിക്കാതെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ശരിയല്ല. കെ.എം മാണിക്ക് യു.ഡി.എഫ് മുന്നണിയോടുള്ള അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു. ചുരുക്കത്തില്‍, മാണിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത വീണ്ടും മറനീക്കി പുറത്തുവരികയാണ്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വന്നദിവസം തന്നെയാണ് മാണിയെ തള്ളി കാനം വീണ്ടും പ്രസ്താവന നടത്തിയത്. എന്നാല്‍ കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പ്രതികരിച്ചു. രാഷ്ട്രീയ നിലപാട് മുന്നണി നേതൃത്വം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























