ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പുറത്താക്കി

അഞ്ച് വര്‍ഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെ കെ.എസ്.ആര്‍.ടി.സിപുറത്താക്കി. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ കെ.എസ്.ആര്‍.ടിസി എം.ഡി ടോമിന്‍.ജെ.തച്ചങ്കരി ഭരണവിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ഞൂറോളം പേര്‍ ഈ വിഭാഗത്തിലുണ്ടെന്നാണ് വിവരം. മറ്റ് ജോലികള്‍ കിട്ടിയതിനെത്തുടര്‍ന്ന് സ്ഥാപനം വിട്ടുപോയ 606 പേരുടെ രാജി എ.ഹേമചന്ദ്രന്‍ കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കെ സ്വീകരിച്ചിരുന്നു.
ജീവനക്കാര്‍ രാജി നല്‍കിയിട്ടും സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അസി. ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, െ്രെഡവര്‍, മെക്കാനിക്, പെയിന്റര്‍, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലുള്ളവരുടെ രാജി ജനുവരിയില്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ അഞ്ച് വര്‍ഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെ എ.ഹേമചന്ദ്രന്‍ പിരിച്ചുവിട്ടത്. ഇവര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.
നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മൂന്നുപേരെ ജോലിയില്‍ തിരിച്ചെടുത്തു. തച്ചങ്കരി എം.ഡിയായി ചുമതലേറ്റശേഷമാണ് ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. ജീവനക്കാര്‍ മറ്റുള്ള ജോലികള്‍ ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന.
https://www.facebook.com/Malayalivartha


























