വലിയമലയില്‍ ഹോസ്റ്റലില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍

വലിയമലയില്‍ ഹോസ്റ്റലില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐ.എസ്.ആര്‍.ഒക്ക് സമീപം ഐ.ഐ.എസ്.ടി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയും ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ യഗൂരി പ്രണീത് കുമാര്‍ (25)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജില്‍ ഇന്നലെ നടന്ന പരീക്ഷയില്‍ മൊബൈല്‍ നോക്കി കോപ്പി അടിച്ചുവെന്ന് ആരോപിച്ച് പ്രണീതിനെ പിടിക്കപ്പെട്ടിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. വലിയമല പൊലീസ് കേസെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























