Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പിണറായി കൂട്ടക്കൊലക്കേസില്‍ സൗമ്യയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തതോടെ പല വിവരങ്ങളും പുറത്തായി; പത്തൊന്‍പതാം വയസില്‍ വിവാഹം കഴിച്ചു; ഭര്‍ത്താവിന്റെ പീഡനം പതിവായപ്പോള്‍ സൗമ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിച്ചു

28 APRIL 2018 08:54 AM IST
മലയാളി വാര്‍ത്ത

പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയുടെ ഭര്‍ത്താവും കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമായി. സൗമ്യയുടെ വീട്ടില്‍ ആദ്യം മരിച്ച ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണകാരണം ഇതിലൂടെ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും മൂത്തമകള്‍ ഐശ്വര്യയെയും താന്‍ വിഷം കൊടുത്തുകൊന്നുവെന്നാണ് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുള്ളത്.

സൗമ്യയും കിഷോറും വര്‍ഷങ്ങള്‍ക്കുമുമ്പേ വേര്‍പിരിഞ്ഞിരുന്നു. കീര്‍ത്തന 2012ലാണ് മരിച്ചത്. അന്നു സൗമ്യയും കിഷോറും ഒന്നിച്ചായിരുന്നു താമസം. ഇളയകുട്ടിയായ കീര്‍ത്തനയെ താന്‍ കൊന്നിട്ടില്ലെന്നാണ് സൗമ്യ പോലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതും കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തില്‍ കിഷോറിന് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായ മറ്റുമരണങ്ങളുടെ ലക്ഷണങ്ങള്‍ കീര്‍ത്തനയിലും അന്നു കണ്ടിരുന്നു. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ല.

അതുകൊണ്ടു തന്നെ കിഷോറിന്റെ മൊഴി ഈ വിഷയത്തില്‍ നിര്‍ണായകമാണ്. കിഷോറുമായി പത്തൊന്‍പതാം വയസിലാണ് സൗമ്യയുടെ വിവാഹം. എന്നാല്‍ പീഡനം പതിവായപ്പോള്‍ കുറച്ചുകാലം സൗമ്യ മറ്റൊരാള്‍ക്കൊപ്പം താമസിച്ചിരുന്നു. പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.

കുറച്ചുകാലത്തിന് ശേഷം കീര്‍ത്തനയ്ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയെങ്കിലും മരിച്ചു. അന്ന് അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നില്ല. കീര്‍ത്തനയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നു സൗമ്യ പോലീസിനോടു ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭര്‍ത്താവിലേക്ക് അന്വേഷണം തിരിഞ്ഞത്. ഇതിനിടെ സൗമ്യയുടെ സഹോദരി സന്ധ്യയെയും ഭര്‍ത്താവ്‌ െബെജുവിനെയും വിളിച്ച് വരുത്തി അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു. മകളുടെയും മാതാപിതാക്കളുടെയും മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നതായാണു സഹോദരിയുടെ മൊഴി.

പോലീസ് കസ്റ്റഡിയിലുളള സൗമ്യയെ ഇന്നലെയും അന്വേഷണ സംഘം വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഒറ്റക്കാണെന്ന മൊഴിയില്‍ സൗമ്യ ഉറച്ച് നില്‍ക്കുകയാണ്. വിഷം വാങ്ങിയ കടകളിലടക്കം ഇന്ന് സൗമ്യയെ എത്തിച്ച് തെളിവെടുക്കും. അതേസമയം പിണറായി കൂട്ടക്കൊല കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സൗമ്യയുടെ കോടതി നല്‍കിയ കാലാവധി ഇന്ന്‌ െവെകിട്ട് അഞ്ചുമണിവരെയാണ്. ഇന്ന് ഉച്ചവരെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാകും സൗമ്യയെ കോടതിയില്‍ ഹാജരാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends