Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നിരപരാധിത്തം തെളിയിക്കാൻ പോലീസുകാര്‍ സ്വന്തം ചെലവില്‍ പോലീസ് വാഹനത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു; കസ്റ്റഡി മര്‍ദന മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവം ഏറിയതോടെയാണ് പുതിയ നടപടി

28 APRIL 2018 09:21 AM IST
മലയാളി വാര്‍ത്ത

കസ്റ്റഡിമര്‍ദനത്തിന്റെയും മരണത്തിന്റെയും ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസ് സ്വന്തം ചെലവില്‍ ഔദ്യോഗിക വാഹനങ്ങളില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു . കസ്റ്റഡി മര്‍ദന-മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവം ഏറിയതോടെയാണിത്. നിലവില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ഇത് വിജയകരമായി നടപ്പാക്കിയതോടെയാണ് തൃശ്ശൂര്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളും ഈ വഴിക്ക് തിരിഞ്ഞത്.

ആരോപണങ്ങള്‍ കൂടിവരുകയും അന്വേഷണമില്ലാതെ നടപടിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തെപ്പറ്റി പോലീസ് ചിന്തിച്ചത്. പോലീസ് പ്രതികളാകുന്ന കേസുകളില്‍ അസോസിയേഷനില്‍നിന്നുപോലും സഹായങ്ങള്‍ കിട്ടാറില്ല. സമൂഹം ഒന്നടങ്കം എതിരാവുകയും ചെയ്യുന്നു. സാമുദായികസംഘടനകളും രാഷ്ട്രീയകക്ഷികളുമെല്ലാം പോലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു.

ഇപ്പോള്‍ എല്ലാ പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും സി.സി.ടി.വി. സംവിധാനമുണ്ട്. അതിനാല്‍ ലോക്കപ്പ് മര്‍ദന ആരോപണങ്ങളുണ്ടായാല്‍ സത്യാവസ്ഥ പരിശോധിക്കാന്‍ എളുപ്പമാണ്. എന്നാല്‍, പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോഴും സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലും മര്‍ദിക്കുന്നെന്ന ആരോപണങ്ങളില്‍ നിജസ്ഥിതി ബോധിപ്പിക്കാനാണ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നത്. ഇതിന് ജില്ലാ പോലീസ് മേധാവികള്‍ അനുമതി നല്‍കുന്നുണ്ട്.

360 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് സാധാരണ വാങ്ങി ഘടിപ്പിക്കുന്നത്. രാത്രിക്കാഴ്ചയ്ക്ക് ശേഷിയുള്ളവയാണിത്. നിശ്ചലദൃശ്യങ്ങളും പകര്‍ത്താനാകും. 80 മിനിറ്റ് വീതം ഒരുതവണ പ്രവര്‍ത്തിച്ച്‌ റെക്കോഡ് ചെയ്യും. അതിലൂടെ സംഭരിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുന്ന സംവിധാനമുള്ളവയാണ് മിക്ക സ്റ്റേഷനിലും വാങ്ങുന്നത്. ക്യാമറയ്ക്കു മാത്രം 3000 രൂപയിലേറെയുണ്ട്. വാഹനം സ്റ്റാര്‍ട്ടാക്കിയാല്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends