Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എറണാകുളത്ത് സീരിയൽ നടിയെ കാമുകൻ കുത്തിക്കൊന്ന സംഭവത്തിൽ മീരക്കൊപ്പം അന്യപുരുഷൻ ഉണ്ടായിരുന്നു എന്നത് നൗഫലിന്റെ സംശയമോ? തുണിയില്ലാതെ ഇറങ്ങി ഓടിയ ആളെ തിരിച്ചറിയാനാകാതെ അന്വേഷണ സംഘം; കൊച്ചിയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാതെ പൊലീസ്...

28 APRIL 2018 10:05 AM IST
മലയാളി വാര്‍ത്ത

സീരിയൽ നടിയായ മീരയുടെ കൊലപാതകവും നൗഫലിന്റെ ആത്മഹത്യയും പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാതെ പൊലീസ്. നൗഫലിന്റെ കാമുകി മീരയുടെ മുറിയിൽ നിന്നും തുണിയില്ലാതെ ഓടിയ യുവാവിനായുള്ള തിരച്ചിൽ തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.

മറ്റാരും ഇങ്ങനെയൊരാൾ ഇറങ്ങി ഓടുന്നത് കണ്ടില്ല എന്ന കാരണത്താലാണിത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ പൊലീസ് അരിച്ചു പെറുക്കി നോക്കിയിട്ടും ഒരു തുമ്പ് പോലും പൊലീസിന് ലഭ്യമായില്ല. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് നൗഫൽ സ്വന്തം സഹോദരിയെ ഫോണിൽ വിളിച്ച് മീരയുടെ മുറിയിൽ നിന്നും തുണിയില്ലാതെ ഒരാൾ ഇറങ്ങിയോടി എന്നു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് രഹസ്യ കാമുകനായുള്ള അന്വേഷണം ആരംഭിച്ചത്.

എന്നാൽ നൗഫൽ സഹോദരിയോട് പറഞ്ഞ രീതിയിൽ ആരും ഇവിടെ നിന്നും ഇറങ്ങിയോടിയില്ല എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് സ്ഥിരീകരിക്കാനായി സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോദിച്ച് ഉറപ്പ് വരുത്തി. അതിനാൽ നൗഫലിന്റെ തോന്നലാകാനാണ് സാധ്യത എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ഇരുപതിന് രാത്രിയിലാണ് കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ ശശിയുടെ മകൾ മീര (24)യെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകൻ പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം വീട്ടിൽ കബീറിന്റെ മകൻ നൗഫൽ (28) വീടിനുള്ളിൽ മരിച്ചത്.

പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനിൽ വൈഷ്ണവത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. മീരയുടെ വയറ്റിൽ കത്തി കുത്തികയറ്റി കൊന്നശേഷം നൗഫൽ തൂങ്ങി മരിക്കുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് കൊലപാതകം നൗഫൽ നടത്തിയത്. അതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മീര മുൻപ് വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടിയുമുണ്ടാിരുന്നു. ഇക്കാര്യം നൗഫലിൽ നിന്നും മറച്ചു വച്ചിരുന്നു. ആദ്യ വിവാഹം വേർപെടുത്തിയതിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ ഡേകെയറിൽ ഏൽപ്പിച്ചതിന് ശേഷം കൊച്ചിയിലേക്ക് പോരുകയായിരുന്നു.

വീട്ടിൽ പറഞ്ഞിരുന്നത് സീരിയലിൽ അഭിനയിക്കാൻ പോവുകയാണ് എന്നാണ്. എന്നാൽ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളായി ജോലി ചെയുകയായിരുന്നു. അതിനിടയിലാണ് നൗഫലിനെ പരിചയപ്പെടുന്നത്. നൗഫലും വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ ആളായിരുന്നു. ഇയാൾക്കും രണ്ട് കുട്ടികളുണ്ട് ഇവരെ പാലക്കാടുള്ള സഹോദരിയാണ് നോക്കിയിരുന്നത്. ഒന്നിച്ച് താമസിക്കുന്നതിനിടയിൽ മീരയും നൗഫലും സ്വന്തം വീട്ടുകാരോട് തങ്ങൾ ഒന്നിച്ചു താമസിക്കുന്ന വിവരം അറിയിക്കുകയും ഉടൻ വിവാഹം ഉടൻ രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. ഒന്നിച്ചു താസമസിച്ചു തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ കലഹമുണ്ടായി.

അടിപിടി വരെ നടന്നപ്പോൾ നാട്ടുകാർ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് ഇരുവരെയും സ്റ്റേഷനിൽ കൊണ്ടുപോകുകയും വഴക്ക് ഒത്ത് തീർപ്പാക്കി വിടുകയും ചെയ്തു. ഒരു ദിവസം മീരയെ ഒരു പുരുഷനൊപ്പം ലുലുമാളിൽ കണ്ടതായി സുഹൃത്ത് വിളിച്ചറിയിച്ചത് ചോദ്യം ചെയ്തതായിരുന്നു കലഹത്തിന് തുടക്കം. എന്നാൽ പിന്നീട് പലവട്ടവും സംഭവം ആവർത്തിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇവർ താസമിച്ചിരുന്ന വീടിനുള്ളിൽ നിന്നും വിവസ്ത്രനായി ഒരാൾ ഇറങ്ങിയോടിയത്.

കാമുകിയെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടതോടെ നിയന്ത്രണം വിട്ട് നൗഫൽ യുവതിയെ കൊലചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മീര എട്ട് വർഷം മുൻപ് ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. കോട്ടയത്തെ വീട്ടിൽ നിന്നും സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്. എന്നാൽ ഇവരെ ആരും സീരിയിലിൽ കണ്ടിട്ടുമില്ല. സീരിയൽ അഭിനേതാവെന്ന നിലയിലാണ് വീടും വാടകയ്ക്ക് എടുത്തത്. ഇതിനിടെയാണ് നൗഫലുമായി അടുത്തത്. വിവാഹം കഴിക്കും മുമ്പേ ഒരുമിച്ച് താമസവും തുടങ്ങി. സമീപ വാസികൾക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. നൗഫൽ രാത്രി വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു യുവാവ് ഉണ്ടായിരുന്നുവെന്നും ഇതിൽ പ്രകോപിതനായി മീരയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends