ലീഗയുടെ ശരീരത്തിലുണ്ടായിരുന്നത് ആഴമേറിയ മൂന്ന് മുറിവുകൾ; കണ്ടല്‍ക്കാടുകള്‍ക്കിടയിലെ കത്തിക്കരിഞ്ഞ സ്ഥലങ്ങള്‍ ദുരൂഹത കൂട്ടുന്നു...

കോവളത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലേയ്ക്കാണു പോലീസ് ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണു ലിഗയുടെ മരണം കൊലപാതമാണ് എന്നുള്ള സൂചനകള്‍ ലഭിച്ചത്. ഇവരുടെ ശരീരത്തില്‍ ആഴമേറിയ മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തിലും കാലുകളിലുമുള്ള മുറിവ് ആക്രമണത്തെ പ്രതിരോധിക്കുമ്ബോള്‍ സംഭവിച്ചതാകാം എന്നു പറയുന്നു. മല്‍പ്പിടുത്തത്തിനൊടുവില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്നു ലിഗയെ കൊലപ്പെടുത്തി ആറടിപ്പൊക്കത്തില്‍ മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു എന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേ സമയം ലിഗയുടെ മൃതദേഹം കണ്ടെടുത്ത പ്രദേശം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. സ്ഥലത്തു നിന്ന് കണ്ടെത്തിയ രണ്ടു ഫൈബര്‍ ബോട്ടുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലിഗയെ പനത്തുറയില്‍ എത്തിച്ചത് ഇതിലൊരു ബോട്ടിലാണെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം.
പനത്തുറയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ സ്ഥലങ്ങള്‍ നാലിലധികം ഭാഗങ്ങളിലായി ചാരം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങളാണോ ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. പല സ്ഥലങ്ങളിലായി ചീട്ടുകെട്ടുകളും, മെഴുകുതിരികളും കണ്ടെടുത്തു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു രണ്ടു ദിവസത്തിലൊരിക്കലെങ്കിലും ആളുകളെത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ മൃതദേഹം ഒരു മാസമായി ആരും കണ്ടിട്ടില്ലാ എന്നത് വിശ്വാസയോഗ്യമല്ല. നിരവധി നടപ്പാതകള്‍ കടന്നുപോകുന്ന ഈ പ്രദേശത്തുകൂടി സ്ഥിരമായി ആളുകള്‍ നടക്കാറുണ്ട്. ലഹരി മരുന്ന് സംഘങ്ങള്‍ അവിടെയെത്തിയിരുന്നുവെന്നും നിര്‍ണായക മൊഴി ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























