കെഎസ്ആര്‍ടിസി ബസ്സില്‍ തലകറങ്ങി വീണ യാത്രക്കാരിയെ അതേ ബസ്സില്‍ സമയം വൈകിക്കാതെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോര്‍പ്പറേഷന്‍ സിഎംഡിയുടെ വക ആദരം

കെഎസ്ആര്‍ടിസി ബസ്സില്‍ തലകറങ്ങി വീണ യാത്രക്കാരിയെ അതേ ബസ്സില്‍ സമയം ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോര്‍പ്പറേഷന്‍ സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പ്രശംസാ പത്രവും ആദരവും. തൃശ്ശൂര്‍ ഡിപ്പോയിലെത്തിയാണ് തച്ചങ്കരി ഡ്രൈവര്‍സിഎ നാസര്‍, കണ്ടക്ടര്‍ ബി മാര്‍ഷല്‍ എന്നിവരെ ആദരിച്ചത്.പ്രശംസാപത്രം വായിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു.
തേവരയില്‍ നിന്ന് തൃശ്ശൂരിലേയ്ക്കുള്ള ലോ ഫ്‌ളോര്‍ ബസിലെ ജീവനക്കാരാണിവര്‍. വ്യാഴാഴ്ച പത്തരയോടെ തൃശ്ശൂരിലേയ്ക്കുള്ള വഴിയില്‍ കുരിയിച്ചിറ ഭാഗത്ത് ബസ് എത്തിയപ്പോഴാണ് യാത്രികയായ ഉഷാ സുബ്രഹ്മണ്യന്‍ തലകറങ്ങി വീണത്. ബസ് നിര്‍ത്തി പ്രാഥമിക ചികിത്സ നല്‍കി.തുടര്‍ന്ന് അതേ ബസ്സില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ബസ് ജീവനക്കാരുടെ സേവനത്തിനൊപ്പം യാത്രക്കാരും സഹകരിച്ചു. ആശുപത്രിയിലെത്തിച്ച ഉഷയ്ക്ക് ജീവനക്കാര്‍ പണമുള്‍പ്പെടെ സഹായങ്ങളും നല്‍കി. ഉഷ ഏറെ താമസിയാതെ ആശുപത്രി വിട്ടു. സാംസ്‌കാരിക സംഘടനയായ തൃശ്ശിവപേരൂരും നാസറിനെയും മാര്‍ഷലിനെയും ആദരിച്ചു.
https://www.facebook.com/Malayalivartha


























