ശുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. സിബിഐ അന്വേഷണത്തെ തടയിടാനാണ് അന്വേഷണം പൂര്‍ത്തിയാക്കാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ശുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. സിബിഐ അന്വേഷണത്തെ തടയിടാനാണ് അന്വേഷണം പൂര്‍ത്തിയാക്കാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് .സിംഗിള്‍ ബെഞ്ച് പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം സര്‍ക്കാരിന്റെ അപ്പീലിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്ത സാഹചര്യത്തിത്തില്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് കോടതി പരിഗണിക്കുന്നതിനു മുമ്പ് തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തലത്തില്‍ നീക്കം നടക്കുന്നത്.
എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ തടയിടാണ് പെട്ടന്നുള്ള നീക്കമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, ഉന്നത നേതാക്കളെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്നുമാണ് അവരുടെ വാദം. മട്ടന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷത്തിന്റെ ഭാഗമാണ് കൊല നടത്തിയതെന്നും, രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് പോലീസ് വ്യക്തമാക്കിത് .കേസില്‍ ഇതുവരെ ആകെ 11 പ്രതികളാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























