കീടനാശിനി കലര്‍ത്തി മത്സ്യവില്‍പ്പന എന്ന് ആരോപണം; മത്സ്യവില്‍പ്പന ശാലകളില്‍ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി

ഇടുക്കി ജില്ലയില്‍ വില്‍പ്പനക്കെത്തുന്ന മത്സ്യങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമാവുന്ന കീടനാശിനികള്‍ കലര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യവില്‍പ്പന ശാലകളില്‍ പരിശോധന നടത്തി.
ചില്ലറ മത്സ്യവില്‍പ്പന ശാലകളില്‍ പാലിക്കേണ്ട ശുചിത്വവും, ഐസ് ഉപയോഗിച്ച് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും കച്ചവടക്കാരെ ബോധ്യപ്പെടുത്തി. ഐസും, മീനും 1:1 എന്ന അനുപാതത്തില്‍ ഇടകലര്‍ത്തി ഇന്‍സുലേറ്റഡ് ബോക്‌സുകളിലായിരിക്കണം കടകളില്‍ സൂക്ഷിക്കേണ്ടത്. ഐസ് കൂടാതെ യാതൊരു വിധ കെമിക്കലുകളോ, കീടനാശിനികളോ കലര്‍ത്തി മത്സ്യം സൂക്ഷിക്കുവാന്‍ പാടുളളതല്ലതെന്നും നിര്‍ദേശം നല്‍കി.
ജില്ലയുടെ പല ഭാഗങ്ങളിലും ഫിഷറീസ് വകുപ്പിന്റെ പരിശോധനകള്‍ വ്യാപകമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ്ഡയറക്ടര്‍ പി.ശ്രീകുമാര്‍ അറിയിച്ചു. ശുചിത്വം ഇല്ലാത്തതോ, വേണ്ടത്ര അളവില്‍ ഐസ് ഉപയോഗിക്കാത്തതോ, മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതോ ആയ കടകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുമളിയിലുളള ജില്ലാ ഫിഷറീസ് ഓഫീസില്‍ അറിയിക്കണം എന്നും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha

























