മുടിയിഴകള്‍ അവരുടേത് തന്നെ!! കൊലനടത്തിയത് യോഗ പരിശീലകനോ... പുരുഷ ലൈംഗിക തൊഴിലാളിയോ?

ലിഗ സ്‌ക്രൊമാനെയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലിഗയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്നും ലഭിച്ച മുടി കസ്റ്റഡിയിലുള്ളവരില്‍ ഒരാളുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, പ്രതികളുടെ അറസ്റ്റ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബോട്ടിംഗിനെന്ന വ്യാജേന പ്രതികള്‍ ലിഗയെ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നുണ്ട്.
ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസിന് മുടിയിഴകള്‍ ലഭിച്ചിരുന്നു. മൃതദേഹം തൂങ്ങിക്കിടന്നിരുന്ന സ്ഥലത്ത് കണ്ടെത്തിയ വള്ളികൊണ്ടുള്ള കുടുക്കില്‍ നിന്നാണ് മുട ലഭിച്ചത്. ഇതും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ മുടിയിഴകളും പൊലീസ് പരിശോധനയക്ക് അയക്കുകയായിരുന്നു. ഇതിലാണ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച മുടിയിഴകള്‍ പ്രതികളിലൊരാളുടെതാണെന്ന് വ്യക്തമായത്.
കൂടാതെ, ലിഗയെ കണ്ടല്‍ക്കാടിലേക്ക് എത്തിച്ച ബോട്ട് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒരു യോഗ പരിശീലകനും അനധികൃത ടൂറിസ്റ്റ് ഗൈഡുകളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യോഗ പരിശീലകനെയും ലിഗയെയും വര്‍ക്കലയിലും കോവളത്തും വെച്ച് കണ്ടതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളാണ് സിഗരറ്റ് പായ്ക്കറ്റ് ലിഗയ്ക്ക് നല്‍കിയതെന്നും പൊലീസ് സൂചിപ്പിക്കുന്നു. വര്‍ക്കലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha

























