ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവലിലെ കുറിച്ചും അദ്ദേഹത്തിലെ ചിത്രകാരനെ കുറിച്ചും ഇന്നസെന്റ് മുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കുന്നത് കേട്ട് ശശി തരൂര്‍ ആഹ്ലാദിച്ചു; പക്ഷെ, അത് അധികസമയം നീണ്ട് നിന്നില്ല

ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ കുഞ്ഞൂഞ്ഞ് കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ഇന്നസെന്റിനെയാണ് ക്ഷണിച്ചത്. ഉമ്മന്‍ചാണ്ടിയായത് കൊണ്ടും പ്രസാധകര്‍ ഡി.സിബുക്‌സ് ആയത് കൊണ്ടും ഇന്നസെന്റ് സമ്മതിച്ചതാണ്. പ്രകാശനത്തിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പുസ്തകം ലഭിച്ചിരുന്നതിനാല്‍ മുഴുവന്‍ വായിച്ചിരുന്നു. അതേക്കുറിച്ച് ഇന്നസെന്റിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. നര്‍മം ഏറെ ഇഷ്ടപ്പെടുന്ന ഇന്നസെന്റിന് കുഞ്ഞുകുഞ്ഞിന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ നന്നേ ബോധിച്ചു. പ്രകാശനത്തിനായി ചെന്നപ്പോള്‍ സംഘാടകര്‍ ചെറിയൊരു കാര്യം കൂടി അഭ്യര്‍ത്ഥിച്ചു. മറ്റൊരു പുസ്തകം കൂടി പ്രകാശനം ചെയ്യണം. അത് ശശി തരൂരിന്റേതാണ്.
ഇന്നസെന്റിന് ശശി തരൂരിനെ കുറിച്ച് ഒന്നും അറിയില്ല. ശശിതരൂരിന്റെ പ്രകാശനം ചെയ്യാന്‍ പോകുന്ന പുസ്തകത്തെ കുറിച്ചും ധാരണയില്ല. വേദിയിലിരുന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ച് തന്റെ ധര്‍മസങ്കടം പറഞ്ഞു. ആരാണ് ശശി തരൂര്‍? എഴുത്തുകാരനും പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ തൂരൂരിനെ കുറിച്ച് ശശിതരൂര്‍ വ്യക്തമായി പറഞ്ഞു. കുട്ടിയായിരുന്ന തരൂര്‍ നല്ല ചിത്രകാരനായിരുന്നെന്നും ജനിച്ചത് ഇംഗ്ലണ്ടിലാണ്, വളര്‍ന്നത് ഉത്തരേന്ത്യയിലാണ്. മഹാഭാരതത്തെ അടിസ്ഥാനമാക്കി 100 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പറയുന്ന, ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. ഇതെല്ലാം വെച്ച് ഇന്നസെന്റ് ഒരു കാച്ച് കാച്ചി. മുക്കാല്‍ മണിക്കൂറോളം തരൂരിനെ കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചും സംസാരിച്ചു.
ശശി തരൂര്‍ ചെറിപ്പകാലത്ത് ചിത്രകാരനായിരുന്നെന്നും അദ്ദേഹത്തിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ ഏറെ ശ്രദ്ധേയമാണെന്നും പറഞ്ഞു. മഹാഭാരത്തെ ആസ്പദമാക്കി എഴുതിയ രാഷ്ട്രീയ ചരിത്ര നോവലിലെ കഥാപാത്രങ്ങളെ കുറിച്ച് വരെ വിവരിച്ചു. അതെല്ലാം കേട്ട് തരൂര്‍ ആഹ്ലാദിച്ചു. പ്രസംഗം തീര്‍ന്നയുടന്‍ തരൂര്‍ ഇന്നസെന്റിന്റെ അടുത്ത് വന്ന് കൈ കൊടുത്തു. എന്നിട്ട് ചോദിച്ചു ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ സീരിയസായി വായിച്ചിട്ടുണ്ടല്ലേ? ഇല്ല, അതെന്നല്ല താങ്കളെഴുതിയ ഒന്നും വായിച്ചിട്ടില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അന്തംവിട്ട തരൂര്‍ ചോദിച്ചു അപ്പോ പിന്നെ പ്രസംഗിച്ചതോ? അത് ആ സത്യനന്തിക്കാട് ഫോണിലൂടെ പറഞ്ഞ് തന്നത് വെച്ച് ഞാനൊരു കാച്ച് കാച്ചിയതാ... ഇന്നസെന്റിന്റെ തുടയില്‍ അടിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു: ജീവിതത്തിലൊരിക്കലും തന്നെ ഞാന്‍ മറക്കില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നസെന്റ് എം.പിയായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ശശിതരൂരിനെ കണ്ടു. ' ഇവിടെയും എത്തിയല്ലേ' ചിരിച്ചുകൊണ്ട് തരൂര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























