തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി ശല്യം രൂക്ഷം ; രോഗി ആക്രമണത്തിന് ഇരയായത് രണ്ടു തവണ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി ശല്യം രൂക്ഷം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാല്‍വിരലുകൾക്ക് എലിയുടെ കടിയേറ്റു. അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തിന്‍ രാജേഷിനാണ് (27) എലിയുടെ കടിയില്‍ രണ്ട് തവണയായി പരുക്കേറ്റത്.
അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തിന്‍ രാജേഷിനാണ് (27) എലിയുടെ കടിയില്‍ രണ്ട് തവണയായി പരുക്കേറ്റിരിക്കുന്നത്. ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുന്‍പു പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ചതാണ്.ഇയാളുടെ ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്. മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. പിന്നീട് അമ്മ ലതിക വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരുക്കില്‍ മരുന്നു പുരട്ടുകയും കുത്തിവയ്‌പ്പെടുക്കുകയും ചെയ്തു. ശേഷം ഇന്നലെ രാവിലെ കാലിലെ ഇരുമ്പ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റര്‍ ഇട്ടു. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്.
മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എലി ശല്യം കൂടുന്നതും ഇങ്ങനെ രോഗികളെ കടിക്കുന്നതും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























