എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക, ഡിമാന്റുകള്‍ ഇല്ല ; ഫെയ്‌സ്ബുക്കിലൂടെ വിവാഹാലോചനയുമായി യുവതി

ഫെയ്‌സ്ബുക്കിലൂടെ വിവാഹ പരസ്യം നല്‍കി വിവാഹം കഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു വിവാഹാലോചനകൂടി. മുൻപ് രഞ്ജിഷ് മഞ്ചേരി എന്ന യുവാവ് ഇപ്രകാരം പരസ്യം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ആദ്യമായി ഒരു പെൺകുട്ടി ഫേസ്ബുക് വഴി വിവാഹാലോചനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ് ഫേസ്ബുക്ക് മാട്രിമോണി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെയാണ് ജ്യോതി തന്റെ പ്രൊഫൈലില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത്. 'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്‌നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ ആണ് അനിയത്തി സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ'. എന്നായിരുന്നു ജ്യോതിയുടെ പോസ്റ്റ്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.
ഫാഷന്‍ ഡിസൈനിങ് ബിരുദധാരിയായ ജ്യോതിക്ക് ഇക്കാര്യത്തിൽ കുടുംബത്തിന്റെ പിന്തുണയുമുണ്ട്. രഞ്ജിഷിന്റെ പരസ്യം കണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്‌ക്കെത്തിയത്. കഴിഞ്ഞയാഴ്ചയാണ് കേരളത്തിലാദ്യമായി വൈറലായ വിവാഹ പരസ്യത്തിലെ താരം രഞ്ജിഷ് മഞ്ചേരി വിവാഹിതനായത്.
https://www.facebook.com/Malayalivartha

























