കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയ കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യും

കാലാവധി കഴിഞ്ഞ ശേഷവും ഭക്ഷ്യ വസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയ കേസില്‍ കോണ്ടിനെന്റല്‍ മില്‍ക്കോസ് കമ്പനി ഉടമകളേയും ഉടന്‍ അറസ്റ്റ് ചെയ്യും. ഉടമകളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന മൊഴി.
ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ബറി എന്ന കമ്ബനിയും തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന ചെയ്തതിന് ഭക്ഷ്യസുരക്ഷ വിഭാഗം കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതോടൊപ്പം ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























