മോദി സര്‍ക്കാര്‍ പിന്തുടരുന്ന പകപോക്കല്‍ രാഷ്ട്രീയമാണ് പിണറായിയും പിന്തുടരുന്നത്, അശ്വതിയെ ഭീഷണിപ്പെടുത്തുന്നത് സത്യം പുറത്തു പറഞ്ഞതിനാണെന്നും രമേശ് ചെന്നിത്തല

വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ സഹോദരി ഇലീസിനെ സഹായിച്ച് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയക്കെതിരെ കേസെടുക്കാനുള്ള നീക്കം സര്‍ക്കാരിന്റെ വികൃതമായ ഫാസിസ്റ്റ് മുഖമാണ് ഒരിക്കല്‍ക്കൂടി പുറത്തു കൊണ്ടു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് അശ്വതി ജ്വാലയാണ്. മുഖ്യമന്ത്രി അവരെ കാണാന്‍ വിസമ്മതിച്ച വിവരം പുറത്തു വന്നത് അശ്വതി ജ്വാല കാരണമാണെന്ന് കരുതിയാണ് ഇപ്പോള്‍ പകപോക്കല്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ മിണ്ടിയാല്‍ പോലും നടപടി ഉണ്ടാവും എന്ന ഭീതി ജനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകിരക്കാന്‍ കഴിയുകയില്ല. ഏകാധിപത്യമല്ല, ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ മറന്നു പോകരുത്. ഇപ്പോള്‍ ഇലീസ് തന്നെ അത്തരത്തില്‍ ഒരു പ്രവര്‍ത്തനവും വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.
ലിഗയെ കാണാതായപ്പോള്‍ അവരെ കണ്ടത്താന്‍ ബാദ്ധ്യസ്ഥരായ ഭരണകൂടവും പൊലീസും അത് ചെയ്യാതിരുന്നപ്പോഴാണ് അശ്വതി ജ്വാല സഹായത്തിനെത്തിയത്. മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും വീഴ്ച ചൂണ്ടിക്കാട്ടിയതിനാണ് നടപടി എടുക്കുന്നത്.
സാധുക്കളെ സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് അശ്വതി ജ്വാല നടത്തിവരുന്നതെന്നാണ് മനസിലാക്കുന്നത്. നിസ്സഹായരായ വിദേശികളെ സഹായിക്കുകയും സത്യം കണ്ടത്താന്‍ ശ്രമിക്കുകയും ചെയ്തതിന് അശ്വതി ജ്വാലയെ അഭിനന്ദിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടി ഇരുന്നത്. അതിന് പകരം കള്ളക്കേസില്‍ കുടുക്കി അവരുടെ വായടപ്പിക്കാനുള്ള ശ്രമം നീതിബോധമുള്ള കേരളീയര്‍ അംഗീകരിക്കില്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന പകപോക്കല്‍ രാഷ്ട്രീയം തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























