ബി.ഡി.ജെ.എസ് എന്‍ ഡി എയിലേക്ക് മടങ്ങരുത്; ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് വെള്ളാപ്പള്ളി; എസ് എന്‍ ഡി പി നിലപാട് നിമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചാലുടന്‍

ബി.ഡി.ജെ.എസിനെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപി യെ സഹായിക്കാന്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയിലേക്ക് മടങ്ങരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നുരില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചാലുടന്‍ എസ്.എന്‍.ഡി. പി. നിലപാട് വ്യക്തമാക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ജാതീയമായ സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂരെന്നും ഭരണമുന്നണി എന്നത് ഇടത് പക്ഷത്തിനു ചെങ്ങന്നുരില്‍ ഗുണകരമാകും. രാഷ്ട്രീയ സമവാക്യങ്ങള്‍ക്കൊപ്പം ജാതീയ സമവാക്യങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യ മുള്ള ചെങ്ങന്നുരില്‍ എസ്. എന്‍ .ഡി. പി. ക്ക് വ്യക്തമായ നിലപാടുണ്ട്. തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയാലുടന്‍ നിലപാട് പ്രഖ്യാപിക്കും.
കേരളാ കോണ്‍ഗ്രസിന് സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ കെ.എം മാണിയുടെ നിലപാടിന് പ്രസക്തിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നുരില്‍ അധികാരത്തിലുള്ള പാര്‍ട്ടി എന്നത് ഇടതുപക്ഷത്തിന് ഗുണകരമാകും. അതുകൊണ്ടുതന്നെ കടുത്ത മത്സരമായിരിക്കും നടക്കുക,
ബിജെപിയെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാതെ എന്‍.ഡി.എയിലേക്ക് ബി.ഡി.ജെ.എസ് മടങ്ങരുത്.
അതാണ് ആണത്തമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























