നേതാക്കള്‍ കൂടുന്നു; സി.പി.ഐയില്‍ അഴിച്ചുപണിക്ക് സാധ്യത; കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഒഴിവാക്കാന്‍ നീക്കം; പന്ന്യന്‍ രവീന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കിയേക്കും

സി.പി.ഐ ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. പന്ന്യന്‍ രവീന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചന.കേരളത്തില്‍ നിന്നുള്ള നേതാക്കളായ സി.എന്‍ ചന്ദ്രന്‍, കെ രാജന്‍, സി.എ കുര്യന്‍ എന്നിവരെയും ഒഴിവാക്കിയേക്കും. ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് ഒരാളെ കൂടി ഉള്‍പ്പെടുത്തും.
സി.പി.ഐ നേതൃനിരയില്‍ മുതിര്‍ന്ന നേതാക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഒഴിവാക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഈ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് നേതൃമാറ്റത്തിന് വഴിയൊരുക്കിയത്. ദേശീയ സെക്രട്ടറിയേറ്റില്‍ നിന്ന് എക്‌സിക്യൂട്ടീവ് അംഗം കൂടിയായ പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.സി.എന്‍ ചന്ദ്രന്‍, കെ.രാജന്‍, സി.എ കുര്യന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാകും. പകരം ബിനോയ് വിശ്വം,കെ.പി രാജേന്ദ്രന്‍, പി.പ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലെന്നും സൂചന.
നിലവില്‍ കേരളത്തില്‍ നിന്ന് 14 പേരാണ് ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍. ഇത് 15 ആയി ഉയര്‍ത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എസ്.സുധാകര്‍ റെഡി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെങ്കിലും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത സ്ഥാനമൊഴിയും. ഡി. രാജ, അതുല്‍ കുമാര്‍ അഞ്ജാന്‍ എന്നിവര്‍ക്കാണ് പകരം സാധ്യത. കേന്ദ്ര സെക്രട്ടറിയേറ്റിലും അഴിച്ചുപണിയുണ്ടാകും. പുതിയ ദേശീയ കൗണ്‍സിലിനെയും ഭാരവാഹികളെയും ഞായറാഴ്ചയാണ് തെരഞ്ഞെടുക്കുക.
അതേ സമയം പാര്‍ട്ടിയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലീകരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.ന്യൂനപക്ഷ മേഖലകളില്‍ പാര്‍ട്ടി കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സബ് കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha

























