വാഹനാപകടം വിനയായി; നാലംഗ കഞ്ചാവ് സംഘം പിടിയിൽ

വാഹങ്ങൾ തമ്മിലുള്ള കൂട്ടിയിടി കഞ്ചാവ് സംഘത്തെ കുടുക്കി. ഇന്ന് രാവിലെ ഇടുക്കി കട്ടപ്പന വെള്ളയാംകുടി ഭാഗത്തു വച്ചാണ് സംഭവം. രണ്ടു വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും അതിൽ സംശയാസ്പദമായി തോന്നിയ വാഹനം പരിശോധിക്കുകയുമായിരുന്നു.
തുടർന്ന് വാഹനത്തിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടുകയുമായിരുന്നു. വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒറ്റപ്പാലം സ്വദേശി റഹൂസ്,മലപ്പുറം സ്വദേശി ഫൗജാസ്,പാലക്കാട് സ്വദേശി ജെംഷോർ, കബീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ് നാട് കമ്പത്ത് നിന്ന് ഇവർ കഞ്ചാവ് വാങ്ങിയതാണ് എന്നതാണ് ലഭിക്കുന്ന വിവരം. സി ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























