വാരാപ്പുഴ കസ്റ്റഡി മരണം; സിഐ ക്രിസ്റ്റിന്‍ സാമിനെയും പ്രതിചേര്‍ക്കും; പ്രതിചേര്‍ക്കാന്‍ കാരണം കേസിലെ മേല്‍നോട്ട പിഴവ്

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐ ക്രിസ്റ്റിന്‍ സാം ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കും. ഇത് സംബന്ധിച്ചനിയമോപദേശം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. മേല്‍ നോട്ടത്തിലെ പിഴവാണ് സിഐക്ക് എതിരെ ചുമത്തുന്ന പ്രധാന കുറ്റം. സിഐയെ വൈകാതെ അറസ്റ്റ് ചെയ്യും.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുടംബം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നിര്‍ണ്ണായക നീക്കങ്ങളിലേക്ക് പൊലീസ് കടന്നത്. കേസില്‍ അന്ന് വരാപ്പുഴയുടെ ചുമതല ഉണ്ടായിരുന്ന പറവൂര്‍ സിഐക്ക് എതിരെ ശക്തമായ ആരോപണം കുടുംബം ഉയര്‍ത്തിയിരുന്നു. ശ്രീജിത്തിനെ അടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷം സിഐയുടെ ഭാഗത്ത് പിഴവുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ സിഐ ക്രീസ്പിന്‍ സാമിനെ പ്രതിചേര്‍ക്കുന്നതില്‍ നിയമോപദേശം തേടിയശേഷമാണ് നടപടി. പ്രതികളെ കാണാതെ കസ്റ്റഡിയ രേഖകളില്‍ ഒപ്പു വെച്ചത് ഉള്‍പ്പെടെ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിഐക്ക് എതിരെ വകുപ്പ് തലത്തില്‍ നടപടി വേണമോ എന്നതെല്ലാം പരിശോധിച്ച ശേഷമാണ് ക്രിമിനല്‍ നടപടിയിലേക്ക് കടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ തന്നെ സിഐയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ കേസില്‍ പ്രതികളായ എസ്‌ഐ ദീപക്, മൂന്ന് ആര്‍ ടി എഫ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ വരാപ്പുഴയിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























