ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല... ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചത്; ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോവളത്ത് കണ്ടല്‍കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചതാണു മരണകാരണം. അതേസമയം ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു.
സംഘം ചേര്‍ന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്.
ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























