വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദനമേറ്റ് മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് മര്‍ദനമേറ്റ് മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ആദ്യ മൂന്ന് പ്രതികളായ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ്, നാലാം പ്രതി വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയായി. എന്നാല്‍, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ശ്രീജിത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തില്ല. മരണകാരണമായ വയറിനേറ്റ മുറിവ് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ ഇവിടെ വെച്ച് മര്‍ദിച്ചപ്പോഴുണ്ടായതാണെന്നാണ് സൂചന. അതിനാല്‍ വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് കരുതിയിരുന്നു. നാട്ടുകാരില്‍ നിന്ന് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണത്രെ വേണ്ടെന്ന് വെച്ചത്.
അതേസമയം ശ്രീജത്തിനെ വീട്ടില്‍നിന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച സ്ഥലങ്ങളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ദീപക്കിനെ&ിയുെ;വരാപ്പുഴ സ്‌റ്റേഷനില്‍ കൊണ്ടുവന്നാണ് തെളിവെടുത്തത്.
https://www.facebook.com/Malayalivartha

























