പെണ്‍കുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് ആറുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാകുന്ന വീഡിയോ പ്രചരിപ്പിച്ചു...

ബീഹാറില്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോട്ടിലിട്ട് പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജഹനാബാദിലാണ് സംഭവം. വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തവരോട് പെണ്‍കുട്ടി ആര്‍ത്തുകരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ഒരു ദയയും കാണിക്കുന്നില്ല. ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ആനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ നമ്ബര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ജെഹനാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. ഇതുപയോഗിച്ച് അക്രമികള്‍ക്കായുള്ളഅന്വേഷണം തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ പട്‌നയില്‍ സ്ഥിരതാമസമാക്കിയ ആളെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























