ഇടുക്കി കട്ടപ്പനയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്

മലപ്പുറം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം, എടപ്പാൾ, പൊന്നാഴിക്കര ,കടകശ്ശേരി വളപ്പിൽ കെ.വി .സാജിർ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു എടപ്പാൾ ശങ്കരംകുളം, കുന്നത്ത് ആസിഫ് (20), ശങ്കരംകുളം, ചുങ്കത്ത് ലാലു എന്നു വിളിക്കുന്ന ഹരിലാൽ (22) എന്നിവർക്കാണ് പരിക്കേറ്റത് .
ആസിഫിന്റെപരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സാജിറിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ മൂന്നാർ - തേക്കടി സംസ്ഥാന പാതയിൽ പാമ്പാടുമ്പാറയ്ക്ക് സമീപമാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.. സുഹൃത്തിന്റെ കാറിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയതായിരുന്നു മൂവരും.
https://www.facebook.com/Malayalivartha

























