ബന്ധുക്കൾക്ക് വസ്ത്രം നൽകാൻ പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് ദാരുണാന്ത്യം

അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ വാഹനാപകടത്തില്‍ പ്രതിശ്രുത വധുവിനു ദാരുണാന്ത്യം. ദേശിയപാതയിലെ പാണമ്പ്രയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കുട്ടിയിടച്ച് എ ആര്‍ നഗര്‍ വി കെ പടി മമ്പുറം പല്ലാട്ട് ശശിധരന്റെ മകള്‍ ഭാഗ്യ(20) ആണു മരിച്ചത്. സംഭവത്തില്‍ കൂടെ ഉണ്ടായിരുന്ന പ്രതിശ്രുത വരന്‍ കിഴിശ്ശേരി കുന്ദംപള്ളി ഷൈജു(27) വിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട്ടു നിന്നു വൈറ്റിലയിലേക്കു പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസും വി കെ പടിയില്‍ നിന്നു രാമനാട്ടുകാരഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. പ്രതിശ്രുത വരനൊപ്പം ബന്ധുക്കള്‍ക്കു വസ്ത്രം നല്‍കാന്‍ പോകവെയായിരുന്നു അപകടം.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഇരുവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും തുടര്‍ന്ന് കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണു ദുരന്തം സംഭവിച്ചത്. അപകടത്തെ തുടര്‍ന്നു ദേശിയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
https://www.facebook.com/Malayalivartha

























