ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗവുമായി കേരള സര്‍ക്കാര്‍

ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗവുമായി കേരള സര്‍ക്കാര്‍. ഇത്തരം ലോട്ടറികളുടെ കടന്നുവരവ് വര്‍ധിച്ചതോടെ വമ്പന്‍ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ലോട്ടറി ചട്ടം ഭേദഗതി ചെയ്താണു ഫീസ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറികള്‍ ഓരോ നറുക്കെടുപ്പിനും ഇനി നികുതിക്കു പുറമെ 50 ലക്ഷം രൂപ ഫീസ് നല്‍കണം. ബംപര്‍ ലോട്ടറിയാണെങ്കില്‍ ഫീസ് ഒരു കോടി രൂപയാകും.
കേരള സംസ്ഥാന ലോട്ടറിയും ഇനി മുതല്‍ ഈ ഫീസ് നല്‍കണം. ഫീസ് വര്‍ധിപ്പിച്ചതോടെ ഇതരസംസ്ഥാന ലോട്ടറികളുടെ വരവു നിയന്ത്രിക്കാന്‍ കഴിയുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
മിസോറം ലോട്ടറി വില്‍പന കേരളത്തില്‍ തടഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അനുകൂലവിധി ലഭിച്ചതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ലോട്ടറി ചട്ടം ഭേദഗതി ചെയ്തത്.
നിലവില്‍, ചട്ടം ലംഘിച്ചാല്‍ നടപടിയെടുക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ.
https://www.facebook.com/Malayalivartha

























