ചരിത്രത്തില്‍ ആദ്യമായി എംപാനലുകാര്‍ക്കും കൃത്യസമയത്ത് ശമ്പളം ; രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം ലഭിക്കും

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇന്ന് മാസാവസാനത്തിനു മുൻപ് ശമ്പളം കിട്ടും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് എം പാനലുകാര്‍ക്ക് സാധാരണ ശമ്പളം നല്‍കുന്നത്. എന്നാൽ ഈ പതിവും മാറും.
ടോമിന്‍ തച്ചങ്കരിയുടെ നടപടികളെ തുടർന്നാണ് ഈ തീരുമാനം. കെഎസ്ആർടിസിയിൽ ശമ്പളത്തിന്റെ കാര്യത്തില്‍ യാതൊരു വ്യക്തതയും ഇല്ലായിരുന്നു. ഇനിയെല്ലാ മാസവും എം പാനല്‍ ജീവനക്കാര്‍ക്കും മാസ അവസാനം തന്നെ ശമ്പളം കൊടുക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. കളക്ഷനും മറ്റും കിട്ടുമ്പോള്‍ അത് ചെലവാക്കുന്നതിന് യാതൊരു മാനദണ്ഡവും കെ എസ് ആര്‍ ടി സിയില്‍ ഇല്ലായിരുന്നു. ഇതിന് മാറ്റം വരികയാണ്. ചെലവുകളുടെ കൂട്ടത്തില്‍ ശമ്പളം നല്‍കുന്നതിനാകും പ്രഥമ പരിഗണന. ഇതിനൊപ്പം വണ്ടികളുടെ അറ്റകുറ്റപണികള്‍ക്ക് രണ്ടാം പരിഗണന നൽകും .
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ 30നു തന്നെ ശമ്പളം നല്‍കുമെന്ന് ടോമിന്‍ തച്ചങ്കരി നേരത്തെ അറിയിച്ചിരുന്നു. പെന്‍ഷന്‍ തുകയും കൃത്യസമയത്തു നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നല്‍കേണ്ടതെങ്കിലും 22 മാസമായി ഒരാഴ്ചയിലേറെ വൈകുന്നു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഇക്കാര്യത്തിലാണ് ഏറെ പരാതികളുണ്ടായത്. തുടര്‍ന്നു തച്ചങ്കരി സര്‍ക്കാരുമായി ബന്ധപ്പെട്ട് ശമ്പളത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുകയായിരുന്നു. ശമ്പളം നല്‍കാന്‍ 86 കോടിയാണു വേണ്ടത്. കെഎസ്‌ആര്‍ടിസി കടത്തിലായതിനാല്‍ മാസങ്ങളായി സര്‍ക്കാരാണ് ഇതിനുള്ള തുക നല്‍കുന്നത്. പെന്‍ഷന്‍ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്.
വരുമാനം തീരെക്കുറഞ്ഞ കെഎസ്‌ആര്‍ടിസി ബസ് ട്രിപ്പുകള്‍ റദ്ദാക്കാന്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അധികാരം നല്‍കുമെന്നു തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്. ബസിനകത്തു നിറയെ യാത്രക്കാരും കോര്‍പറേഷനു വരുമാനവും വേണം. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സര്‍വീസുകള്‍ പുനഃക്രമീകരിക്കണം. ഇത്തരത്തില്‍ രണ്ടായിരത്തോളം സര്‍വീസുകളുണ്ടെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനംലഭിക്കാത്ത ബസുകള്‍ പിന്‍വലിച്ച് പുനഃക്രമീകരിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി.ക്ക് നിലവിലെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. ഡീസല്‍ച്ചെലവും കണ്ടക്ടറുടെയും ഡ്രൈവറുടെയും ബത്തയും മാത്രം കണക്കിലെടുത്തിട്ടുള്ള ചാര്‍ജാണ് 31 രൂപ.
അതിനിടെ കൃത്യമായി ശമ്പളം കൊടുക്കാന്‍ നടപടിയെടുത്തിട്ടും ചുമതലയേറ്റ് മാസം തികയും മുമ്പേ തന്നെ കെ.എസ്. ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ കടുത്ത പ്രതിഷേധവുമായി സിഐ.ടി.യു നിയന്ത്രണത്തിലുള്ള എംപ്‌ളോയീസ് അസോസിയേഷന്‍ രംഗത്ത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ഡിപ്പോ സന്ദര്‍ശനത്തിനിടെ എം.ഡി യുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ പലതും തീര്‍ത്തും തൊഴിലാളിവിരുദ്ധമാണെന്ന ആക്ഷേപമാണ് സംഘടനാനേതാക്കളുടേത്. മുഖ്യമന്ത്രി പിണറായി വിജയനെ മെയ് രണ്ടിന് നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍. തെന്ന ആരോപണവും സജീവമാണ്.
https://www.facebook.com/Malayalivartha

























