ഭർത്താവിനെ കൊന്ന് തരാമോ എന്ന് ചോദിച്ച് ആദ്യം പോയത് സുഹൃത്തുക്കളുടെ അടുക്കലേക്ക്... അവരും കയ്യൊഴിഞ്ഞപ്പോൾ സ്വന്തമായി പദ്ധതികൾ ആലോചിക്കാൻ തുടങ്ങി; കൃത്യം നടത്തിയ ശേഷം തെളിവുകള്‍ എല്ലാം പൂര്‍ണ്ണമായി നശിപ്പിച്ച സുബൈദ താന്‍ പിടിക്കപ്പെടില്ല എന്നുറച്ച് വിശ്വസിച്ചു; പക്ഷെ ദൈവത്തിന്റെ ആ കണ്ണ് ഭർത്താവിനെ കൊന്ന് ഏഴാം ദിനം ഭാര്യയുടെ കൈയിൽ വിലങ്ങായി... മലപ്പുറത്തെ നടുക്കിയ ആസിഡ് ആക്രമണത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

ആസിഡ് അക്രമണത്തില്‍ മലപ്പുറത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ സുബൈദ(48)യുടെ ആസിഡ് ആക്രമണത്തിന് ഇരയായി മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍(52) മരിച്ചിരുന്നു. തുടര്‍ന്നു നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണു സുബൈദയിലേയ്ക്കു പോലീസ് എത്തിയത്. ഭര്‍ത്താവ് വഴിവിട്ട ജീവിതം നയിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവിനോടു വര്‍ഷങ്ങളായി കടുത്ത വിരോധം ഉണ്ടായിരുന്നു.
ഇതിനു മുമ്ബു രണ്ടു വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നു പോലീസ് പറയുന്നു. ഒരു തവണ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരവസരത്തില്‍ വീടിനു തീവയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ ഒന്നു കൊന്നു തരമോ എന്നു സുഹൃത്തുക്കളോടും പരിചയക്കാരോടും ചോദിച്ചിരുന്നതായും പോലീസിനു മൊഴി ലഭിച്ചു. ഭര്‍ത്താവിനോടു വൈരാഗ്യം ഉണ്ട് എന്നു പല തവണ മക്കളോടും പറഞ്ഞിരുന്നു. 20-ാം തിയതിയായിരുന്നു രാത്രി ഉറങ്ങിക്കിടന്ന ബഷിറിന്റെ മുഖത്ത് സുബൈദ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ പോലീസ് 150 പേരെ ചോദ്യം ചെയ്തിരുന്നു. ആയിരത്തില്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചിരുന്നു. തെളിവുകള്‍ എല്ലാം പൂര്‍ണ്ണമായി നശിപ്പിച്ച സുബൈദ താന്‍ പിടിക്കപ്പെടില്ല എന്ന് ഉറപ്പിച്ചതായും പറയുന്നു.
എന്നാല്‍ സുബൈദയുടെ തന്നെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ നിരത്തി പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കു കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു. 20-ാം തിയതി ആക്രമണത്തിന് ഇരയായ ബിഷിര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ 22 നാണു മരിച്ചത്. ചൂടായിരുന്നതിനാല്‍ ജനലും വാതിലും തുറന്നിട്ടാണ് ഉറങ്ങിയത് എന്നും ഭര്‍ത്താവിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത് എന്നും ഇവര്‍ പോലീസിനു മൊഴി നല്‍കിരുന്നു.
സംഭവത്തില്‍ നാലുപേരെ സംശയിക്കുന്നതായും ഇവര്‍ പോലീസിനോടു പറഞ്ഞു. ഇതു പോലീസിനെ വട്ടം കറക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നു പറയുന്നു. രാത്രി 11 മണിക്കാണു ബഷിര്‍ ആക്രമണത്തിന് ഇരയായത്. എന്തിനാണു ബഷിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ 2 വരെ കാത്തിരുന്നത് എന്ന പോലീസിന്റെ ചോദ്യത്തിനു സുബൈദയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ബഷീറിനെ മലപ്പുറം വാറങ്കോട്ടെ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടു പോകുമ്ബോള്‍ സുബൈദ ഒഴിഞ്ഞ കന്നാസ് തൊട്ടിലേയ്ക്കു വലിച്ചെറിഞ്ഞു. ഇതിന്റെ സിസി ടിവി ദൃളശ്യങ്ങള്‍ ലഭിച്ചു.
ഇതാണ് സുബൈദയ്ക്കു വിനയായ മറ്റൊരു തെളിവ്. ബഷിര്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിന്റെ ഉടമയായിരുന്നതിനാല്‍ രാഷ്ട്രിയക്കാരുമായും ബഷിറിനു മികച്ച ബന്ധം ഉണ്ടായിരുന്നു. ഇതും അറസ്റ്റ് വേഗത്തിലാക്കി. മഞ്ചരിയിലെ കടയില്‍ നിന്ന് ഒരു ലിറ്റര്‍ ആസിഡ് വാങ്ങിയാണ് ഇവര്‍ കൃത്യം നിര്‍വഹിച്ചത്. ഡല്‍ഹി നിര്‍ഭയ സംഭവത്തിനു ശേഷം ഭേതഗതി ചെയ്തു കൂട്ടി ചേര്‍ത്ത 326 എ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ജാമ്യമില്ലാത്ത വകുപ്പാണ് ഇത്. സുബൈദ കുറ്റം സമ്മതിച്ചതോടെ കൊലപാതക കേസ് കൂടി എടുത്തു. മൂന്നു മക്കളാണു സുബൈദയ്ക്കും ബഷിറിനും ഉള്ളത്. സംഭവത്തിനു ശേഷം ഇവര്‍ സുബൈദയെ കൈയൊഴിഞ്ഞു.
https://www.facebook.com/Malayalivartha

























