ലീഗയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യോഗാ പരിശീലകൻ

ലിഗയുടെ കൊലപാതകത്തില്‍ ലിഗയ്ക്കു ലഹരി നല്‍കി കണ്ടല്‍ക്കാട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോയി എന്നു സംശയിച്ചിരുന്ന യോഗ പരിശീലകന്‍ ഒരു മാധ്യമത്തോട് കുറ്റം നിഷേധിച്ചു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന പാറവിള സ്വദേശി അനില്‍ കുമാറാണു കുറ്റം നിഷേധിച്ചു കൊണ്ട് ഒരു മാധ്യമത്തോടു സംസാരിച്ചത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പോലീസ് വീട്ടയച്ചതിനു പിന്നാലെയായിരുന്നു ഇത്. ലിഗയുടെ കൊലപാതകത്തില്‍ ലഹരി സംഘങ്ങളുടെ പങ്കു വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രതികരണം.
നിലവില്‍ പോലീസ് കസറ്റ്ഡിയിലുള്ള നാലുപേര്‍ ലിഗയെ കണ്ടതായി തന്നോട് പറഞ്ഞിട്ടുണ്ട് എന്ന ഇയാള്‍ പറയുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ കാട് ഇവരുടെ താവളമാണ്. മുഖ്യപ്രതികള്‍ എന്ന സംശയത്താല്‍ പോലീസ് കസറ്റ്ഡയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ നാലുപേരും തന്റെ സൃഹത്തുക്കളാണ്.
ഇവര്‍ ലിഗയെ നേരിട്ടു കണ്ടിരുന്നതായി തന്നോടു പറഞ്ഞിരുന്നു. ഇവര്‍ ലഹരിസംഘത്തിലെ അംഗങ്ങളാണ് എന്നും അനില്‍ കുമാര്‍ പറഞ്ഞു. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. അനില്‍ കുമാറിനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























