സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരും തമ്മിൽ വാക്ക് തര്‍ക്കം ; സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരനെ നടുറോഡിലിട്ട് മര്‍ദിച്ചു

നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനു നേരെ സ്വകാര്യബസ് ജീവനക്കാരുടെ ഗുണ്ടായിസം. കണ്ണൂർ തളിപ്പറമ്പിൽ യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് സ്വകാര്യബസ് ജീവനക്കാര്‍. ഇന്നലെ വൈകുന്നേരമാണ് സംഭവം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന ബസിലെ ജീവനക്കാരാണ് കെഎസ്‌ആര്‍ടിസി യാത്രക്കാരനെ മര്‍ദ്ദിച്ചത്.
സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരുമായി തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത യാത്രക്കാരനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. അതേസമയം, സംഭവ സ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























