മകൾക്ക് നല്‍കിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്ന് പരിശോധിക്കുമ്പോള്‍ കാമുകൻ കണ്ടു; തെളിവ് നശിപ്പിക്കാനായി കുപ്പി ഒളിപ്പിച്ചത് വീടിന്റെ മൂലയിൽ... കൊലപാതകത്തില്‍ സൗമ്യയുടെ പങ്ക് കൃത്യമായി നിര്‍ണ്ണയിക്കുന്നതിനായുള്ള തെളിവ് ശേഖരണത്തിനിടെ പുറത്ത് വരുന്നത്...

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യമകള്‍ ഐശ്വര്യയ്ക്ക് നല്‍കിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്ന് പരിശോധിക്കുമ്പോള്‍ കാമുകന്‍ കണ്ടെന്ന് കണ്ണൂരില്‍ കുടുംബാംഗങ്ങളെ മുഴൂവന്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ സൗമ്യ.
അവശേഷിക്കുന്ന എലിവിഷത്തോടൊപ്പം ഈ ഡപ്പി വീടിന്റെ മൂലയില്‍ കളയുകയായിരുന്നു. കൊലപാതകത്തില്‍ സൗമ്യയുടെ പങ്ക് കൃത്യമായി നിര്‍ണ്ണയിക്കുന്നതിനായുള്ള തെളിവ് ശേഖരണത്തില്‍ ആണ് അന്വേഷണസംഘം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് കാമുകന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍ വീടിന്റെ പരിസരത്ത് നിന്നും വിഷഡപ്പി പോലീസ് കണ്ടെത്തി. അതേസമയം കൊലപാതകത്തില്‍ പങ്കില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിനെയും നാലു കാമുകന്മാരെയും പോലീസ് വിട്ടയച്ചു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഐശ്വര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കോടതി അനുമതിയോടെ വനിതാജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. കൊലപാതകം തെളിയിക്കുന്നതിനായി സൗമ്യയുടെ മൊബൈല്‍ഫോണും പോലീസ് ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞമാസം 24 നാണ് സൗമ്യയെ പോലീസ് പടന്നക്കര വണ്ണത്താംവീട്ടില്‍ കമല, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























