കട്ടപ്പനക്ക് ഇനി പുതിയ കണ്ണ് കട്ടപ്പന നഗരവും പരിസരവും ക്യാമറ നിരീക്ഷണത്തില്‍

ഇടുക്കിയിൽ സാമൂഹ്യവിരുദ്ധർക്കും കളളന്‍മാർക്കും നിയമലംഘകർക്കും ഇനി കഷ്ട്ടകാലം. കട്ടപ്പനയിൽ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ തത്സമയം വിലങ്ങുവീഴുമെന്നതു തീര്‍ച്ച. കട്ടപ്പന നഗരവും പരിസര പ്രദേശവും ഇനി മുതല്‍ സദാസമയവും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇതിനായി കട്ടപ്പന നഗരസഭ 32 സി സി ടിവി ക്യാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്.
ഇവയില്‍ നിന്നുളള തത്സമയ ദൃശ്യമെത്തുന്നത് കട്ടപ്പന പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെ കണ്‍ട്രോള്‍ യൂണിറ്റിലെ എല്‍.സി.ഡിയിലാണ്. അവ നിരീക്ഷിക്കാന്‍ അവിടെ സാധാ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ക്യാമറാദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കും. രാപകല്‍ വ്യത്യാസമില്ലാതെ വിവിധാവശ്യങ്ങള്‍ക്കായി കട്ടപ്പനയിലെത്തുന്നവര്‍ക്കും ഇതുവഴി കടന്നുപോകുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം
https://www.facebook.com/Malayalivartha

























