ആര്‍സിസിയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത കിറ്റുകള്‍; രക്തം സ്വീകരിക്കുന്നവരുടെ അലര്‍ജി നിരക്ക് ലോക ശരാശരിയേക്കാള്‍ കൂടുതല്‍; ഒരേതരം കാര്‍ഡ് ഉപയോഗിക്കുന്നതും പരിശോധന ഫലത്തെ ബാധിക്കുന്നു

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നവരുടെ അലര്‍ജി നിരക്ക് ലോക ശരാശരിയേക്കാള്‍ കൂടുതല്‍. രക്തം ശേഖരിക്കാന്‍ ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് ആരോപണം. എന്നാല്‍ പ്രശ്‌നം പരിഹരിച്ചെന്നും അലര്‍ജി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവാണെന്നും ആര്‍സിസി വിശദീകരിക്കുന്നു
എന്നാല്‍ രക്തം സ്വീകരിക്കുന്ന അയ്യായിരത്തില്‍ ഒരാള്‍ക്ക് അലര്‍ജി വരാനുള്ള സാധ്യതസുണ്ട്. ഇതാണ് ലോക ശരാശരി. പക്ഷേ അര്‍സിസിയില്‍ രണ്ടായിരത്തില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടാകുന്നുവെന്നാണ് ആര്‍സിസിയുടെ തന്നെ പഠന റിപ്പോര്‍ട്ട്. പക്ഷേ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ശരീരോഷ്മാവ് കൂടുന്നതും ചുവന്ന രക്താണുക്കള്‍ നശിക്കാത്തതുമാണ് അലര്‍ജിക്ക് കാരണമെന്നാണ് ആര്‍സിസി വിശദീകരിക്കുന്നത്. എന്നാല്‍ ഗുണനിലവാരം നോക്കാതെ വാങ്ങുന്ന കിറ്റുകള്‍ രക്തം ശേഖരിക്കാന്‍ ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് ആരോപണം. നിലവാര പ്രശ്‌നം കാരണം കിറ്റുകള്‍ രണ്ടു തവണയാണ് മാറ്റിയത്.
രക്ത ഗ്രൂപ്പ് നിര്‍ണയ രീതിയെക്കുറിച്ചും വിമര്‍ശനമുണ്ട്. രക്തം നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും രണ്ടും തരണം കാര്‍ഡാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ അര്‍.സി.സിയില്‍ ഒരേ തരം കാര്‍ഡ് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത് പരിശോധനഫലത്തെ ബാധിക്കുമെന്നാണ് വിദഗ്ധ പക്ഷം.
https://www.facebook.com/Malayalivartha

























