നിന്നെ ഞാന്‍ പൊന്നുപോലെ നോക്കാം, നീയാണ് എനിക്കെല്ലാം... ബസില്‍ വച്ചു പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സ്ഥിരമായി അവള്‍ ആ ബസില്‍ യാത്ര ചെയ്യുമായിരുന്നു. ആദ്യമൊക്കെ അയാള്‍ അവളോട് ചിരിച്ച് സമീപിച്ചു.
അത് കഴിഞ്ഞ് സുഹൃത്തുക്കളായി.ചതിക്കപ്പെടുന്നുവെന്ന കാര്യം അവളറിഞ്ഞിരുന്നില്ല.ബസില്‍ വച്ച് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി.
പ്ലാശ്ശനാല്‍ നാഗപ്പുഴ ജീവന്‍ സജി(19)യാണ് പൊലീസ് പിടിയിലായത്. പാലാ ഈരാറ്റുപേട്ട ബസിലെ ക്ലീനറായ പ്രതി ബസില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രേമംനടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പാലാ സിഐ. രാജന്‍ കെ.അരമന, എസ്‌ഐ. അഭിലാഷ് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ജീവന്‍ പാലാ ചെത്തിമറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
പോക്‌സോ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























