നടിയുടെ അപേക്ഷയിൽ സർക്കാർ അനുമതി... ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും സംരക്ഷണവുമായി പോലീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി കോടതിയിൽ നൽകിയ അപേക്ഷയിൽ സർക്കാർ അനുമതി. പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികള്‍ക്കും വിചാരണാവേളയില്‍ പോലീസ് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്.
നടിയുടെ അപേക്ഷ പരിഗണിച്ചാണു നടപടി. നടിയോ സാക്ഷികളോ ആവശ്യപ്പെടുന്നപക്ഷം സുരക്ഷ നല്‍കണമെന്നാണു പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കണമെന്നാണു ക്രിമിനല്‍ നടപടിച്ചട്ടം അനുശാസിക്കുന്നത്.
കോളിളക്കം സൃഷ്‌ടിച്ച കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്‌ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, നടന്‍ ദിലീപ്, മേസ്‌തിരി സുനില്‍, വിഷ്‌ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതികള്‍. 387 സാക്ഷികളില്‍ മഞ്‌ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍നിന്നുള്ളവരാണ്.
2017 ഫെബ്രുവരി പതിനേഴിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആദ്യ ഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് കേസിൽ , അന്വേഷണം അവസാനിച്ചെന്ന പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാർക്കായി വലവിരിച്ചിരിക്കുകയായിരുന്നു പോലീസ്. ഒടുവിൽ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ ക്വട്ടഷനും അതിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും പുറം ലോകമറിഞ്ഞത്. കേസിലെ എട്ടാം പ്രതിയാണ് ദീലീപ്.
https://www.facebook.com/Malayalivartha


























