Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

20 വര്‍ഷത്തിനിടെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടത് 300 മരണങ്ങള്‍; ഇത്രയും മരണങ്ങള്‍ നേരിട്ട് കണ്ടിട്ടും ഒന്ന് കണ്ണ് നിറയുകയോ മനസ് പതറുകയോ ചെയ്തിട്ടില്ല

08 MAY 2018 10:03 AM IST
മലയാളി വാര്‍ത്ത

മരണ വെപ്രാളം ആരെയും പരിഭ്രാന്തരാക്കും. എന്നാല്‍ അതില്‍ പതറാതിരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. 300ലേറെ മരണങ്ങളാണ് ഒരു യുവതി കണ്ടു നിന്നത്. മൈക്കില്‍ ലിയോണാണ് ഇത്രയും മരണങ്ങള്‍ 20 വര്‍ഷത്തിനിടെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടത്. ഇത്രയും മരണങ്ങള്‍ നേരിട്ട് കണ്ടിട്ടും ഒന്ന് കണ്ണ് നിറയുകയോ മനസ് പതറുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. ആദ്യം മാധ്യമ റിപ്പോര്‍ട്ടറായിരുന്നു ലിയോണ്‍ 12 വര്‍ഷമായി ടെക്‌സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ വക്താവാണ്.

സ്‌റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്‌റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ ജോലി. 2000 നും 2012 നും ഇടയില്‍ സ്ത്രീളും പുരുഷന്മാരുമായി 300 പേര്‍ കൊല്ലപ്പെടുന്നതിന് ലിയോണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ലിയോണ്‍ പറയുന്നു.

വെറും രണ്ടു സൂചിമുനകള്‍ എല്ലാം കഴിഞ്ഞു. 22ആം വയസ്സിലായിരുന്നു ലിയോണ്‍ ആദ്യമായി വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചത്. ഞാന്‍ പൂര്‍ണ്ണക്ഷമതയോടെ ആയിരുന്നില്ലേ, അതോ അല്‍പ്പം പരിഭ്രമിച്ചോ? ജാവിയര്‍ ക്രൂസിന്റെ മരണത്തിന് സാക്ഷ്യം വഹിച്ച ശേഷം അവര്‍ കുറിച്ചു. രണ്ടു വൃദ്ധരെ കൊലപ്പെടുത്തിയതിനായിരുന്നു ക്രൂസിന് വധശിക്ഷ.

ചില കുറ്റകൃത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്. താന്‍ ധീരയും യുവതിയും ആയതിനാല്‍ എല്ലാറ്റിനെയും കറുപ്പും വെളുപ്പുമായിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ താന്‍ വധശിക്ഷാ വാദിയാണെന്ന് ലിയോണ്‍ പറയുന്നു. 1924 മുതല്‍ കിഴക്കന്‍ ടെക്‌സാസിലെ ഹണ്ട്‌സ്വില്ലിലെ ചെറിയ ഇടത്താണ് വധശിക്ഷ നടപ്പാക്കാറുള്ളത്. ഡെത്ത് ചേംബര്‍ ഉള്ളവീടുകള്‍ വരുന്ന വിക്ടോറിയന്‍ ബില്‍ഡിംഗിലെ വാള്‍സ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു ഹണ്ട്‌സ്വില്ലില്‍ ഏഴു ജയിലുകളുണ്ട്. 1972 ല്‍ പ്രാകൃതവും നിന്ദ്യവും എന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ നിരോധിച്ചെങ്കിലും മാസങ്ങള്‍ മാത്രമാണ് നിന്നത്.

വീണ്ടും ചില സ്‌റ്റേറ്റുകള്‍ അത് തിരിച്ചെടുക്കുകയും ചെയ്തു. വെറും രണ്ടു വര്‍ഷത്തിന് ശേഷം ടെക്‌സാസും ഇത് തിരിച്ചു കൊണ്ടുവന്നു. വിഷം കുത്തിവെച്ചുള്ള വധശിക്ഷയാണ് പരീക്ഷിച്ചത്. എന്നാല്‍ വിഷം കുത്തിവെച്ചുള്ള ചേംബര്‍ ആദ്യം പരീക്ഷിക്കപ്പെട്ടത് 1982 ല്‍ ചാര്‍ലി ബ്രൂക്‌സിലായിരുന്നു. യൂറോപ്പിലെ അനേകം മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് എഴുതിയെങ്കിലും എല്ലാം അവഗണിക്കപ്പെട്ടു. വൃത്തിയും വെടിപ്പുമുള്ള പ്രദേശമാണ് ഹണ്ട്‌സ്വില്‍. സുന്ദരമായ പൈന്‍മരക്കാടുകളും എല്ലായിടത്തും പള്ളികളുമുള്ള എളിമയും വിനയവുമുള്ള ആള്‍ക്കാരുടെ കേന്ദ്രം. 2000 ല്‍ മാത്രം ടെക്‌സാസ് 40 വധശിക്ഷയാണ് നടപ്പാക്കിയത്.

1976 മുതല്‍ 550 വധശിക്ഷ അവര്‍ നടപ്പാക്കി. വധശിക്ഷയില്‍ 38 എണ്ണത്തിന് ലിയോണ്‍ സാക്ഷിയായത് പ്രിസണ്‍ റിപ്പോര്‍ട്ടറായി ഹണ്ട്്‌സ് വില്ലില്‍ എത്തിയപ്പോഴായിരുന്നു. തുടര്‍ച്ചയായി മരണത്തിനു സാക്ഷ്യം വഹിക്കുന്നത് തന്നെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്ന് ലിയോണ്‍ പറയുന്നു. 2001 ല്‍ ടിഡിജിസി യുടെ പൊതു വിവര ഓഫീസിന്റെ ഭാഗമായ ശേഷം ഒന്നുകൂടി ഉത്തരവാദിത്വമായെന്ന് മാത്രം. ഇപ്പോള്‍ ടെക്‌സാസ് ഡെത്ത് ചേംബറില്‍ എന്താണ് നടന്നതെന്ന് ഹണ്ട്‌സ് വില്ലിനോട് മാത്രമല്ല. അമേരിക്കയോടും ലോകത്തോടും പറയുന്നത് അവരാണ്.

ഉറ്റവര്‍ക്കും ഉടയവര്‍ക്കും കടുത്ത നിരാശ സമ്മാനിക്കുന്ന രംഗം ഒരാള്‍ ഉറങ്ങുന്നത് പോലെയാണ് സംഭവിക്കുന്നതെന്ന് ലിയോണ്‍സ് പറയുന്നു. 1924 നും 64 നും ഇടയില്‍ വൈദ്യൂതി കസേര ഉള്‍പ്പെടെ 361 പേരെയാണ് കൊലപ്പെടുത്തിയത്. ഇതിനെ അപേക്ഷിച്ച് കുത്തിവെച്ച് കൊല്ലുന്നത് തന്നെയാണ് അഭികാമ്യമെന്നും അവര്‍ പറയുന്നു.

ഒരു ചുമ, ഒരു നിശ്വാസം, വിഷം ശരീരത്ത് പിടിച്ച് ശ്വാസംകോശം തകരുമ്പോഴുള്ള മരണവെപ്രാളം, ശ്വാസകോശത്തില്‍ നിന്നും അവസാന ശ്വാസം പുറത്തുവിട്ടു കൊണ്ടുള്ള ആക്രോശം. ഇങ്ങിനെയാണ് ശിക്ഷ നടപ്പാക്കപ്പെടുന്ന കുറ്റവാളികളുടെ അവസാന ശബ്ദമെന്നും ലിയോണ്‍ പറയുന്നു. മരിച്ചു കഴിയുമ്പോള്‍ ഇരകളുടെ നിറം കടും നീലയാകുമെന്നും ഇവര്‍ പറയുന്നു. ഇത്തരം ഒരു ജോലിയില്‍ പങ്കാളിയാകുന്നു എന്നതിനാല്‍ അപലപിച്ചു കൊണ്ട് അനേകം കത്തുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിയോണിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലതിനെല്ലം അവര്‍ ദേഷ്യത്തോടെ മറുപടി അയയ്ക്കാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends