കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിനുറുക്കിയത് ഇരുപത്തിയൊന്ന് ദിവസത്തെ ആയുധ പരിശീലനത്തിന് ശേഷമെന്ന് ആരോപണം... ആര്‍എസ്എസ് ആയുധ പരിശീലനത്തിലൂടെ കലാപത്തിന് കോപ്പു കൂട്ടുന്നതായി വാര്‍ത്തകള്‍ പരന്നിട്ടുംപോലീസ് ഇടപെടുന്നില്ലന്ന് ജനകളുടെ പരാതി; തൊക്കിലങ്ങാടി സ്‌കൂളിലെ ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ’ ത്തിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്

കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസമായി നടന്നിരുന്ന ആയുധ ക്യാമ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും പൊലീസ് അത് തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
മെയ് ആറാം തിയ്യതിയാണ് ക്യാമ്പ് അവസാനിച്ചത്. ക്യാമ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കമാണ് ക്രൂരമായ കൊലപാതകം മാഹിയില്‍ അരങ്ങേറിയത്. ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ്’ നടത്താന്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഭരിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റായിരുന്നു. കഴിഞ്ഞ ദിവസം നവോദയ സ്‌കൂള്‍ പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പരിശോധിച്ചതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആര്‍എസ്എസിന്റെ സംസ്ഥാനതല ആയുധ പരിശീലന ക്യാമ്പാണ് തൊക്കിലങ്ങാടി സ്‌കൂളില്‍ നടന്നിരുന്നത്. ആര്‍എസ്എസിന്റെ ആയുധ പരിശീലനം പൊതുവിദ്യാലയത്തില്‍ നടക്കുമ്പോള്‍ അത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരും നടപടി എടുക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.
ഈ 21 ദിവസത്തെ ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇന്നലെ മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത്. മാഹി പള്ളൂരില്‍ വച്ചാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ ദശദിന ക്യാമ്പ് നടത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി ഡിജിപിക്കും എസ്പിക്കുമെല്ലാം പരാതി നല്‍കിയിരുന്നു.
മാത്രമല്ല, കൈരളി ചാനലില്‍ ഒളികാമറയില്‍ പകര്‍ത്തിയ് ഒടിസി ക്യാംപിലെ ആയുധപരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതിയതെരുവിലെ സ്വകാര്യ സ്‌കൂളില്‍ പരിശീലനം നടന്നതിനെതിരേ പ്രതിഷേധമുയരുകയും സ്‌കൂളിനും നേരെ അതിക്രമം നടക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























