നിയമം ചതിച്ചാശാനേ!!! കൂടോത്രം കയ്യോടെ പൊക്കിയിട്ടും കേസെടുക്കാന്‍ വകുപ്പില്ലാതെ കൈമലർത്തി പൊലീസ്; നിരാശയോടെ സുധീരനും കുടുംബവും

കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗത്തിൽ കൈമലർത്തി പൊലീസ്. നിയമത്തില്‍ കൂട്രോതത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം വി എം സുധീരന്‍ മെഡിക്കല്‍ കോളേജ് പോലീസിനെയാണ് ഏല്‍പ്പിച്ചത്. പരാതി നല്‍കിയില്ലെന്നാണ് സുധീരന്‍ പറയുന്നത്. പക്ഷേ തങ്ങള്‍ പരാതി ലഭിച്ചതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന.
വീടിനു മുന്നിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്ക് വേണ്ടി തരാന്‍ പൊലീസ് സുധീരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീടിനു സമീപത്ത് ഈ ദിവസങ്ങളില്‍ അജ്ഞാതര്‍ വന്നോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. ഇത്തരം വേലത്തരം കാണിക്കുന്നവരെയോര്‍ത്തു സഹതാപം മാത്രമേയുള്ളുവെന്നും സുധീരന്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























