കുഞ്ഞുങ്ങളോട് വീണ്ടും ക്രൂരത; എഴുപത്തി എട്ടുകാരൻ പൂജാരി പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ആരാധനാലയത്തിന് സമീപത്തുവെച്ച് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം. പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍(78) പീഡിപ്പിക്കാന്‍ ശ്രമിച്ചത്.തുടർന്ന് പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയെ ഇയാള്‍ പിറകിലൂടെ കടന്നുപിടിക്കുകയായിരുന്നു.
കുതറിയോടിയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു. ശിശുക്ഷേമ സമിതി പരാതി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























