Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി

08 MAY 2018 03:17 PM IST
മലയാളി വാര്‍ത്ത

പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി. 2012 ൽ നടപ്പിലാക്കിയ പദ്ധതിയിൽ ഓരോ കോളനിക്കും നൽകുന്നത് ഒരു കോടി രൂപയാണ്. വൻ തുക കൈപ്പറ്റിയ ശേഷം നാമമാത്രമായ പണികൾ ചെയ്തിട്ട് ഏജൻസികളും കരാറുകാരും മുങ്ങുകയാണ് പതിവ്.

2012 മുതൽ ചെലവഴിച്ച പണത്തിന്റെ കണക്ക് ജില്ലാ പട്ടികജാതി ഓഫീസുകളിൽ നിന്നും വരുത്തി പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്തുവരും.

സംസ്ഥാന സർക്കാരാണ് പട്ടിക വിഭാഗങ്ങൾക്കായി സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. 2012ലായിരുന്നു 225 പട്ടിക ജാതി കോളനികളിൽ പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചത്. ഒരു കോളനിക്ക് ഒരു കോടി വീതം അനുവദിച്ചു. ജില്ലാ പട്ടികജാതി ഓഫീസ് വഴിയാണ് പണം വിതരണം ചെയ്തത്. സർക്കാർ അംഗീകാരമുള്ള ഏജൻസിയെയാണ് പദ്ധതി നടപ്പിലാക്കാൻ ഏൽപ്പിച്ചത്. ഒരു കോടിക്ക് ഏഴര ശതമാനം തുക കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതിന് മുമ്പ് 25 ലക്ഷം ഏജൻസി മുൻകൂർ തുകയായി വാങ്ങും. എന്നാൽ സംസ്ഥാനത്ത് ഒരു കോളനിയിൽ പോലും പണി പൂർത്തിയാക്കിയില്ല. 25 മുതൽ 30 ലക്ഷം വരെ ഏജൻസികൾ കൈപ്പറ്റിയിട്ടുണ്ട്.

150 കോടി രൂപ സ്വകാര്യ ഏജൻസികളും കരാറുകാരും തട്ടിയെടുത്തതായി പരാതിയുണ്ട്. പണം തട്ടിയെടുക്കുക വഴി പട്ടിക വിഭാഗക്കാർ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നതായി പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണം കവരുന്നത്. പൊതു ഖജനാവിലെ പണം ഇത്തരത്തിൽ ധൂർത്തടിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളുടെ ചൂഷണമായി മാറും.

സർക്കാരുമായി കരാർ ഉണ്ടാക്കി ഫണ്ട് കൈപറ്റുന്ന ഏജൻസികൾ പണി ചെയ്യിക്കുന്നത് സ്വകാര്യ കരാറുകാരെ കൊണ്ടാണ്. ഇവർക്ക് സർക്കാരിനോടോ പട്ടികജാതി വികസന വകുപ്പിനോടോ കോളനി നിവാസികളോടോ യാതൊരു ബാധ്യതയുമില്ല. കരാറുകാർ അനുസരിക്കുന്നത് ഏജൻസികളുടെ നിർദ്ദേശം മാത്രമാണ്. പദ്ധതിയുടെ സാങ്കേതിക കാര്യങ്ങൾ നോക്കുന്നത് നിർവഹണ ഏജൻസികളിലെ എഞ്ചിനീയർമാരാണ്. സർക്കാരിനോ ത്രിതല പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ഒരു റോളുമില്ല.

സംസ്ഥാനത്തെ ഒരു കോളനിയിൽ പോലും പണി പൂർത്തിയാക്കിയാട്ടില്ല. എന്നാൽ ഓരോ കോളനിയുടെ പേരിലും 25 ലക്ഷം മുതൽ 90 ലക്ഷം വരെ ഏജൻസികൾ കൈപ്പറ്റിയിട്ടുണ്ട്. 150 കോടിയിലധികമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ കൈപ്പറ്റിയിട്ടുള്ളത്. വൻ തുക കൈപറ്റിയ ശേഷം ഏജൻസികളും കരാറുകാരും മുങ്ങും.

15 ഏജൻസികൾ ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ട്. ഇവയിൽ പലതിനും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അധികാരമില്ല. പട്ടികജാതിക്കാരുടെ പണം കൈക്കലാക്കാൻ വേണ്ടി മാത്രം രൂപീകരിച്ച കടലാസ് സംഘടനകളും ഇക്കൂട്ടത്തിലുണ്ട്. പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ ഇപ്പോഴും പദ്ധതികൾ ഏറ്റെടുക്കുന്നുണ്ട്.

അട്ടപ്പാടിയിൽ ജനക്കൂട്ടം മർദ്ദിച്ച് കൊന്ന മധുവിന്റെ ഗ്രാമത്തിലും ഇത്തരത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കടലിൽ ഒഴുക്കി കളയുന്നത്. അധികൃതർക്ക് ഇതിനെ കുറിച്ചെല്ലാം അറിയാമെങ്കിലും അവർ നിശബ്ദത പാലിക്കും. കാരണം പോക്കറ്റിൽ കൈയിടാൻ അവരും മോശക്കാരല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (17 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (26 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (33 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (44 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends