ഒറ്റ വെട്ടിന് തന്നെ മരണം സംഭവിക്കണം... കഴുത്തിൽ വെട്ടിയത് ആ ലക്ഷ്യം മുന്നിൽ കണ്ട്; അരുംകൊല ആസൂത്രണം ചെയ്തത് മാസങ്ങൾക്ക് മുൻപ്; ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രൊഫഷണല്‍ ക്വട്ടേഷന്‍ ടീമിന്റെ പങ്ക് അന്വേഷിച്ച് പോലീസ്

സിപിഎം നേതാവും പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാലംഗ സംഘത്തിന്റെ പേരുകള്‍ സിപിഎം പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് ഇവരെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് പുറമേ പുറത്തു നിന്നുള്ള തികച്ചും പ്രൊഫഷണലായ ആള്‍ക്കാരുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്.
ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ബാബു വെട്ടേറ്റു മരിച്ചതിന് തൊട്ടടുത്ത മണിക്കൂറില്‍ തന്നെ ആര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ന്യൂമാഹിക്കാരന്‍ ഷമേജും വെട്ടേറ്റു മരിക്കുകയുണ്ടായി. സംഭവദിവസം നമ്ബര്‍പ്ളേറ്റ് ഇല്ലാത്ത ഒരു കാര്‍ കറങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ പണിയിടത്ത് നിന്നും മടങ്ങുമ്പോഴായിരുന്നു ബാബുവിന് വെട്ടേറ്റത്.
കഴുത്തു വേര്‍പെടുന്ന നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചു. ഇന്നലെ രാത്രി 9.15ന് വീട്ടിലേക്കു പോകുന്ന വഴിയില്‍ കോറോത്ത ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് സിപിഎം പള്ളൂര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ബൈക്കില്‍ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സബ് സ്‌റ്റേഷന്‍ റോഡില്‍ വെച്ച് പ്രതിപട്ടികയിലെ നാലംഗ സംഘത്തെ കണ്ട ബാബു ബൈക്ക് തിരിച്ച് റോഡിലേക്ക് ഇറക്കുകയും പിന്നീട് ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുക ആയിരുന്നു. ഇതിനിടയില്‍ പിന്നാലെയെത്തിയ അക്രമിസംഘം വെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha

























