ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍

കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
അടുത്തകാലത്തായി പോലീസിനെതിരെ ഇത്തരം ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ജോസഫൈന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും മറ്റും പോലീസ് മൃദുസമീപനം സ്വീകരിക്കരുതെന്നും അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























