വിദേശ വനിതയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും പുതിയ വെളിപ്പെടുത്തൽ... രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.
വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ ആളും പ്രധാന പ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്. എന്നാൽ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്.
ഉമേഷും ഉദയനും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സമൂഹ്യവിരുദ്ധരും മാളങ്ങളിൽ ഒളിച്ചത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. കേസിന് സഹായകമായ വിവരങ്ങൾ ലഭിക്കാനുള്ള മാർഗങ്ങൾ ഇതോടെ അടഞ്ഞതാണ് പൊലീസിനെ വലയ്ക്കുന്നത്. അന്വേഷണം മുറുകിയതോടെ കഞ്ചാവ് കച്ചവടത്തിലെ പ്രമുഖരടക്കം അടുത്തിടെ സ്ഥലം വിട്ടവരുടെ പട്ടികയും പൊലീസ് ശേഖരിക്കുന്നുണ്ട്.
വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാ ഫലങ്ങൾ ഒരാഴ്ചയ്ക്കകം പൂർണമായും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് ലഭിക്കുന്നതോടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കാനാകും.
https://www.facebook.com/Malayalivartha


























